Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
വീട്ടുടമസ്ഥയുടെ അടിവസ്ത്രം മോഷ്ടിച്ച സംഭവത്തില്‍ പൊലീസുകാരന് നാലു മാസം തടവ്
reporter

ഹെര്‍ട്ട്‌ഫോര്‍ഡ്ഷയര്‍: റെയ്ഡിനിടെ വീട്ടുടമസ്ഥയുടെ അടിവസ്ത്രം മോഷ്ടിച്ച കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന് നാല് മാസം തടവ് ശിക്ഷ വിധിച്ച് കോടതി . 2024 സെപ്റ്റംബര്‍ 12നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലിയ-ആന്‍ സള്ളിവന്റെ വീട്ടിലെ ഡ്രോയറുകള്‍ പരിശോധിക്കുന്നതിനിടെയാണ് ഹെര്‍ട്ട്‌ഫോര്‍ഡ്ഷയര്‍ പൊലീസ് സേനയിലെ ഉദ്യോഗസ്ഥനായിരുന്ന മാര്‍സിന്‍ സീലിന്‍സ്‌കി അടിവസ്ത്രം മോഷ്ടിച്ചത്. മാര്‍സിന്‍ ഇത് പോക്കറ്റിലിടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവം പുറത്തറിയുന്നത്. മോഷണം, അധികാര ദുര്‍വിനിയോഗം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ശിക്ഷ. സംഭവദിവസം ലിയ-ആന്‍ സള്ളിവനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് നിരപരാധിയാണെന്ന് കണ്ടെത്തി വിട്ടയക്കുകയായിരുന്നു. ലിയ പൊലീസ് കസ്റ്റഡിയിലായിരുന്ന സമയത്താണ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ പരിശോധന നടത്തിയത്.

പരിശോധന കഴിഞ്ഞ് പൊലീസ് പോയ ശേഷം ലിയയുടെ പങ്കാളി ഗ്രാന്‍ഡ് വീട്ടിലെ ഡോര്‍ ബെല്‍ ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിനിടെയാണ് പൊലീസുകാരന്റെ മോഷണം കണ്ടെത്തിയത്. സംഭവം വിവാദമായതോടെ ഹെര്‍ട്ട്‌ഫോര്‍ഡ്ഷയര്‍ പൊലീസ് മാപ്പ് പറയുകയും ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുകയും ചെയ്തു. തുടര്‍ന്ന് നവംബര്‍ 2024ന് മാര്‍സിന്‍ ജോലി രാജിവച്ചു. മാര്‍സിന് ലഭിച്ച ശിക്ഷ കുറഞ്ഞുപോയി. ഉദ്യോഗസ്ഥന്റെ പെരുമാറ്റം തന്റെ 13 വയസ്സുള്ള ഓട്ടിസമുള്ള മകള്‍ക്ക് എപ്പോഴും അരക്ഷിതയാണെന്ന തോന്നലിന് കാരണമായിട്ടുണ്ടെന്ന് ലിയ ആന്‍ സള്ളിവന്‍ പറഞ്ഞു. എന്തിനാണ് അയാള്‍ അങ്ങനെ പെരുമാറിയതെന്ന് അറിയില്ല. പൊലീസിനോടുള്ള തന്റെ കാഴ്ചപ്പാട് പൂര്‍ണ്ണമായും മാറുന്നതിനും സംഭവം കാരണമായെന്നും ലിയ കൂട്ടിച്ചേര്‍ത്തു.

 
Other News in this category

 
 




 
Close Window