Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
ഓരോ ഭക്ഷണത്തിനും യോജിച്ച വെള്ളം, വില 520 രൂപ മുതല്‍ 2000 രൂപ വരെ, യുകെ റസ്റ്ററന്റിലെ വാട്ടര്‍ മെനു
reporter

ലണ്ടന്‍: യുകെയിലെ ചെഷയറിലുള്ള ഫ്രഞ്ച് സ്‌റ്റൈല്‍ റെസ്റ്റോറന്റ് ലാ പോപോട്ട് (La Popote) പുതുമയുള്ള ഒരു മെനുവാണ് തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഭക്ഷണത്തോടൊപ്പം ഒരു വാട്ടര്‍ മെനു എന്ന ആശയമാണ് റസ്റ്റോറന്റ് ഇപ്പോള്‍ നടപ്പിലാക്കിയിരിക്കുന്നത്. മദ്യം കഴിക്കാത്തവരെ ലക്ഷ്യം വെച്ചു കൊണ്ടുള്ളതാണ് ഈ വാട്ടര്‍മെനു. സാധാരണയായി ഇവിടങ്ങളിലെ റെസ്റ്റോറന്റുകളില്‍ ഭക്ഷണ മെനുവിനോടൊപ്പം കാണപ്പെടുന്ന വൈന്‍ ലിസ്റ്റിന് പകരമായി വാട്ടര്‍ മെനു ആണ് ലാ പോപോട്ട് അവതരിപ്പിച്ചിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രീമിയം വെള്ളങ്ങളാണ് മെനുവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മെനുവില്‍ ഏഴ് തരത്തിലുള്ള വെള്ളം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫ്രാന്‍സ്, ഇറ്റലി, പോര്‍ച്ചുഗല്‍, സ്‌പെയിന്‍, ഐസ്ലാന്‍ഡ്, ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവയാണ് ഇവ. വില ഏകദേശം 520 രൂപ (£5) മുതല്‍ ഏകദേശം 2000 രൂപ ( £19) വരെയാണ്. മെനുവിലെ ഏറ്റവും കുറഞ്ഞ വിലയുള്ള വെള്ളം 520 രൂപയുടെ ക്രാഗ് സ്പ്രിംഗ് വാട്ടര്‍ (Crag Spring Water - £5) ആണ്. അതേസമയം ഏറ്റവും വിലയേറിയത് പോര്‍ച്ചുഗലിലെ സ്പാര്‍ക്ലിംഗ് വെള്ളമായ പാലസ് ഓഫ് വിഡാഗോ (Palace of Vidago - £19) ആണ്. 2000 രൂപയാണ് ഇതിന്റെ വില.

വെള്ളം റൂം ടെംപറേച്ചറില്‍, വൈന്‍ ഗ്ലാസ്സില്‍, ലെമണ്‍ സ്ലൈസിനൊപ്പം ആണ് നല്‍കുന്നത്. ചില ഭക്ഷണങ്ങളോടൊപ്പം അതിനു യോജിച്ച വെള്ളവും ചേര്‍ത്താണ് നല്‍കാറ്. ഈ ആശയം മുന്നോട്ട് കൊണ്ടുവന്നത് ബ്രിട്ടനിലെ പ്രശസ്ത വാട്ടര്‍ സോമേലിയര്‍ (ഭക്ഷണത്തിന് യോജിച്ച വെള്ളം തിരഞ്ഞെടുക്കാന്‍ സഹായിക്കുന്ന വിദ?ഗ്ദ്ധന്‍) ആയ ഡോറന്‍ ബൈന്‍ഡര്‍ ആണ്. ബൈന്‍ഡറിന്റെ ഈ ആശയത്തിന് ആദ്യം വലിയ വിമര്‍ശനവും പരിഹാസവും ആണ് ലഭിച്ചിരുന്നതെങ്കിലും ഇപ്പോള്‍ വലിയ അംഗീകാരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ലോകത്ത് പുതിയൊരു ഭക്ഷണ സംസ്‌കാരത്തിന് തുടക്കം കുറിക്കുന്ന ആശയം എന്ന വിശേഷണമാണ് ഇപ്പോള്‍ പലരും വാട്ടര്‍ മെനുവിന് നല്‍കുന്നത്.

 
Other News in this category

 
 




 
Close Window