Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
കാര്‍ഡിഫില്‍ ഗുരുതരമായി പരിക്കേറ്റു മരിച്ച പെണ്‍കുട്ടി ഇന്ത്യക്കാരിയെന്നു സ്ഥിരീകരണം
Text By: UK Malayalam Pathram
ഇന്ത്യന്‍ വംശജയായ യുവതി കാര്‍ഡിഫില്‍ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ എത്തിച്ച നിരോധ കലപ്നി നിവുന്‍ഹെല്ല എന്ന യുവതിയാണു കൊല്ലപ്പെട്ടത്. 32 വയസ്സുകാരിയാണ് നിരോധ. രാവിലെ ഏഴരമണിയോടെ സംഭവസ്ഥലത്ത് എത്തിയ പാരാമെഡിക്‌സ് അവരുടെ ജീവന്‍ രക്ഷിക്കാന്‍ കഠിന യജ്ഞം നടത്തിയെങ്കിലും, സംഭവസ്ഥലത്ത് വെച്ചു തന്നെ അവര്‍ മരണമടയുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരോധയുമായി പരിചയമുള്ള ഒരു 37കാരനെ സ്‌പ്ലോട്ടിലെ സീവാള്‍ റോഡില്‍ വെച്ച് അറസ്റ്റ് ചെയ്തു. ഇയാള്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.

സംഭവത്തിന് ദൃക്‌സാക്ഷികള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ പോലീസുമായി ബന്ധപ്പെടണമെന്ന് അറിയിച്ചിട്ടുണ്ട്. സൗത്ത് മോര്‍ഗന്‍ പ്ലേസ്, അല്ലെങ്കില്‍, വെല്ലിംങ്ടണ്‍ സ്ട്രീറ്റ്, ക്ലെയര്‍ റോഡ്, പെനാര്‍ത്ത് റോഡ്, ടുന്‍ഡാല്‍ സ്ട്രീറ്റ് എന്നിവ ഉള്‍പ്പട്രെ സീവാള്‍ റോഡില്‍ രാവിലെ ഏഴരയ്ക്കും എട്ടരയ്ക്കും ഇടയില്‍ ഉണ്ടായിരുന്ന ഒരു ചാര നിറത്തിലുള്ള ഫോര്‍ഡ് ഫീസ്റ്റ കാറുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പോലീസ് പ്രധാനമായും തേടുന്നത്.
 
Other News in this category

 
 




 
Close Window