Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
യുകെയില്‍ എറിന്‍ ചുഴലിക്കാറ്റ് വീശിയടിക്കും
reporter

ലണ്ടന്‍: യുകെയില്‍ ജനജീവിതം ദുസ്സഹമാക്കാന്‍ എറിന്‍ ചുഴലിക്കാറ്റ് വരുന്നു. ചുഴലിക്കാറ്റ് തീരം തൊടുന്നതോടെ 16 അടി ഉയരത്തില്‍ വരെ തിരമാലകള്‍ ഉയരും. പടിഞ്ഞാറന്‍ തീരപ്രദേശങ്ങളിലായിരിക്കും കൂറ്റന്‍ തിരമാലകള്‍ പ്രത്യക്ഷപ്പെടുക. മണിക്കൂറില്‍ 160 മൈല്‍ വേഗതയുള്ള കാറ്റഗറി 5 കൊടുങ്കാറ്റായി കഴിഞ്ഞ വാരാന്ത്യത്തില്‍ രൂപാന്തരം പ്രാപിച്ച എറിന്റെ വരവ് നിരീക്ഷിക്കുകയാണ് ശാസ്ത്രജ്ഞര്‍. കാറ്റഗറി 2ലാണ് നിലവില്‍ എറിന്‍ കൊടുങ്കാറ്റിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലകളുണ്ടാകുമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു.

ശക്തമായ കാറ്റ് എവിടെയെല്ലാം വീശുമെന്ന കാര്യത്തിലും മഴ ലഭിക്കുന്ന കാര്യങ്ങളിലും വൈകാതെ വിവരങ്ങള്‍ കൈമാറുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. ബുധനാഴ്ച മുതല്‍ മഴയുണ്ടാകും. വ്യാഴം, വെള്ളി ദിനങ്ങളില്‍ പലഭാഗത്തും മഴ പ്രതീക്ഷിക്കാം. പടിഞ്ഞാറന്‍ തീര പ്രദേശങ്ങളില്‍ കൂറ്റന്‍ തിരമാലയും ഉണ്ടാകും. ബീച്ചുകളില്‍ ജാഗ്രത പാലിക്കണമെന്നു മുന്നറിയിപ്പുണ്ട് . കൊടുങ്കാറ്റ്, ഇന്നലെ അമേരിക്കയുടെ കിഴക്കന്‍ തീരങ്ങളില്‍ ആഞ്ഞടിച്ചതിന് ശേഷമാണ് യുകെയിലെത്തുന്നത്.

ഏതെല്ലാം പ്രദേശങ്ങളില്‍ ശക്തമായ കാറ്റ് വീശുമെന്നോ, എവിടെയെല്ലാം മഴ ലഭിക്കുമെന്നോ ഇപ്പോള്‍ പ്രവചിക്കാറായിട്ടില്ല എന്നാണ് മെറ്റ് ഓഫീസ് കാലാവസ്ഥാ നിരീക്ഷകന്‍ ടോം മോര്‍ഗന്‍ പറയുന്നത്. എറിന്‍ കൊടുങ്കാറ്റിന്റെ സഞ്ചാരദിശയ്ക്ക് അനുസൃതമായി വ്യത്യസ്ത പ്രദേശങ്ങളിലായിരിക്കും കൂറ്റന്‍ തിരമാലകള്‍ പ്രത്യക്ഷപ്പെടുക. നിലവില്‍ വടക്ക് പടിഞ്ഞാറ് ദിശ ലക്ഷ്യമാക്കിയാണ് ഇത് സഞ്ചരിക്കുന്നത്. പിന്നീട് വടക്ക് ദിശയിലേക്ക് യാത്രയായി, അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വടക്ക് കിഴക്ക് ഭാഗത്തേക്ക് തിരിഞ്ഞ് വടക്കന്‍ അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് കടക്കും.

 
Other News in this category

 
 




 
Close Window