Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
 
 
UK Special
  Add your Comment comment
കാന്‍സര്‍ പരിശോധന, ചികിത്സ: ഗവേഷണ പദ്ധതികള്‍ പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്
Text By: UK Malayalam Pathram
2019 മുതല്‍ ഇമിഗ്രേഷന്‍ ചെലവില്‍ 126 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടിയ കാന്‍സര്‍ റിസര്‍ച്ച് യു കെ, ഇത് പല ഗവേഷണങ്ങളേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും പറഞ്ഞു.

കാന്‍സര്‍ റിസര്‍ച്ച് യുകെയുടെ ഇമിഗ്രേഷനായി പ്രതിവര്‍ഷം ചെലവഴിക്കുന്ന തുകയില്‍ 2022 - 23 കാലഘട്ടത്തിന് ശേഷം ഇരട്ടിയോളം വര്‍ധനവ് ഉണ്ടായതായാണ് കണക്കുകള്‍ കാണിക്കുന്നത്. 2022 - 23 വര്‍ഷക്കാലയളവില്‍ ഈ തുക 4,47,244 പൗണ്ട് ആയിരുന്നെങ്കില്‍ ഇപ്പോഴിത് 8,72,044 പൗണ്ട് ആയി പെരുകി. ഏകദേശം നാല്‍പതോളം പിഎച്ച്ഡി വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കാന്‍ ഈ തുക മതിയാകും എന്നാണ് കാര്‍ന്‍സര്‍ റിസര്‍ച്ച് യുകെയിലെ റിസര്‍ച്ച് വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ ആയ ഡോക്ടര്‍ ഇയാന്‍ ഫൗള്‍ക്ക്സ് പറയുന്നത്.

മാഞ്ചസ്റ്ററില്‍ ലിക്വിഡ് ബയോപ്‌സികള്‍ സൃഷ്ടിക്കുന്നതിനായി നടത്തുന്ന ഗവേഷണം ആറ് മാസമായി വൈകുകയാണ്. ശ്വാസകോശത്തിലെ കാന്‍സര്‍ ആദ്യ ഘട്ടങ്ങളില്‍ തന്നെ കണ്ടെത്തുവാന്‍ സഹായിക്കുന്നതിനുള്ള ഈ ഗവേഷണം മുടങ്ങാന്‍ കാരണമായത്, ഇതില്‍ പങ്കെടുക്കേണ്ട ഒരു പ്രമുഖ ഗവേഷകന്‍, തന്റെ കുടുംബത്തെ കൊണ്ടുവരുന്നത് താങ്ങാന്‍ ആവില്ല എന്ന് പറഞ്ഞ് ബ്രിട്ടനിലേക്ക് വരാന്‍ മടിച്ചതുകൊണ്ടായിരുന്നു. 2024ല്‍ മാത്രം കാന്‍സര്‍ റിസര്‍ച്ച് യുകെ മാഞ്ചസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കിയ ജോലി അവസരങ്ങള്‍ 12 വിദേശ ഗവേഷകര്‍ നിരാകരിച്ചിട്ടുണ്ട്.
 
Other News in this category

 
 




 
Close Window