Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
 
 
UK Special
  Add your Comment comment
ഇലക്ഷനില്‍ ജയിച്ചാല്‍ ആറ് ലക്ഷം ആളുകളെ നാടു കടത്തുമെന്ന് നിഗല്‍ ഫരാഗ്: നയം വ്യക്തമാക്കി നിഷ്പക്ഷ പാര്‍ട്ടി
Text By: UK Malayalam Pathram
പൊതു തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ അഞ്ചു വര്‍ഷത്തിനകം ആറു ലക്ഷം അഭയാര്‍ത്ഥികളെ നാടുകടത്തുമെന്നാണ് പ്രഖ്യാപനം. ചാനലിലൂടെ കടന്നുകയറുന്ന അനധികൃത കുടിയേറ്റം നിയന്ത്രിക്കാന്‍ ഓപ്പറേഷന്‍ റീസ്റ്റോങ് ജസ്റ്റിസ് പദ്ധതിയിലൂടെ സാധിക്കുമെന്നും പാര്‍ട്ടി വ്യക്തമാക്കുന്നു. ബോട്ടുകളില്‍ അനധികൃതമായി എത്തുന്നവരെ പിടികൂടി ഉടന്‍ തിരിച്ചയയ്ക്കും. അനധികൃതമായി എത്തുന്നവരെ തടയാന്‍ സര്‍ക്കാരിന് കഴിയാത്തത് നാണക്കേടാണെന്നും നിഗല്‍ ഫരാഗെ തുറന്നടിച്ചു.

തങ്ങളുടെ ആദ്യ പാര്‍ലമെന്റിന്റെ കാലയളവില്‍ തന്നെ 600,000 പേരെ നാടുകടത്താന്‍ കഴിയുമെന്ന് ഫരാഗ് വ്യക്തമാക്കി. അഞ്ച് വര്‍ഷം കൊണ്ട് 17 ബില്ല്യണ്‍ പൗണ്ട് ലാഭം നേടാമെന്നാണ് വാദം. യൂറോപ്യന്‍ കണ്‍വെന്‍ഷന്‍ ഓണ്‍ ഹ്യൂമന്‍ റൈറ്റ്സില്‍ നിന്നും ബ്രിട്ടന്‍ ഉപേക്ഷിച്ചിറങ്ങുകയും ചെയ്യും. അനധികൃതമായി എത്തുന്നവരെ ഉടന്‍ തടങ്കലില്‍ എടുക്കുകയും, നാടുകടത്തുകയും മാത്രമാണ് ഈ പ്രതിസന്ധി കൈകാര്യം ചെയ്യാനുള്ള പോംവഴിയെന്ന് ഫരാഗ് ചൂണ്ടിക്കാണിക്കുന്നു.

മനുഷ്യാവകാശ നിയമങ്ങളുടെ പേരില്‍ അനധികൃത കുടിയേറ്റത്തെ ന്യായീകരിക്കാനാകില്ല. അഫ്ഗാനിസ്ഥാന്‍ ഉള്‍പ്പെടെ രാജ്യങ്ങളുമായി അഭയാര്‍ത്ഥികളെ തിരിച്ചയയ്ക്കാനുള്ള കരാറുകള്‍ക്ക് ശ്രമിക്കുമെന്നും റുവാണ്ടയിലും അല്‍ബേനിയയിലും അഭയാര്‍ത്ഥികളെ പാര്‍പ്പിക്കാനുള്ള കാര്യങ്ങള്‍ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 
Other News in this category

 
 




 
Close Window