Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
 
 
UK Special
  Add your Comment comment
അയര്‍ലന്‍ഡില്‍ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി
reporter

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. കുടുംബമായി അയര്‍ലന്‍ഡിലെ കൗണ്ടി കോര്‍ക്കിലുള്ള ബാന്‍ഡനില്‍ താമസിച്ചു വന്നിരുന്ന കോഴിക്കോട് സ്വദേശി രഞ്ജു റോസ് കുര്യന്‍ (40) ആണ് മരിച്ചത്. അയര്‍ലന്‍ഡിലെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നായ കില്ലാര്‍ണി നാഷനല്‍ പാര്‍ക്കിലാണ് മൃതദേഹം കണ്ടെത്തിയത്. ഗാര്‍ഡ (അയര്‍ലന്‍ഡ് പൊലീസ്) സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു.

ആത്മഹത്യയാണ് എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം തുടര്‍ നടപടികള്‍ക്കായി കില്ലാര്‍ണി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രഞ്ജുവിനെ രണ്ട് ദിവസമായി കാണാന്‍ ഇല്ലായിരുന്നുവെന്ന് ഭാര്യ പൊലീസില്‍ പരാതി നല്‍കിയിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. നഴ്‌സ് ആയി ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശിനി ജാനറ്റ് ബേബി ജോസഫ് ആണ് ഭാര്യ. മക്കള്‍: ക്രിസ്, ഫെലിക്‌സ്. 2016ന് ശേഷമാണ് ഇവര്‍ കുടുംബമായി അയര്‍ലന്‍ഡില്‍ എത്തുന്നത്.

കോഴിക്കോടുള്ള ബിസിനസ് കുടുംബത്തിലെ അംഗമായ രഞ്ജു അയര്‍ലന്‍ഡില്‍ എത്തുന്നതിന് മുന്‍പ് സിറോ മലബാര്‍ സഭയുടെ വിവിധ പോഷക സംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്നു. കോര്‍ക്കിലെ സ്വകാര്യ സ്ഥാപനത്തില്‍ ബസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. നാട്ടിലും അയര്‍ലന്‍ഡിലും ഏവര്‍ക്കും സുപരിചിതനായ വ്യക്തി എന്ന നിലയില്‍ രഞ്ജുവിന്റെ മരണം കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഞെട്ടല്‍ ഉളവാക്കിയിരിക്കുകയാണ്. സംസ്‌കാരം സംബന്ധിച്ച വിവരങ്ങള്‍ പിന്നീട്.

 
Other News in this category

 
 




 
Close Window