Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8826 INR  1 EURO=110.1443 INR
ukmalayalampathram.com
Tue 11th Aug 2026
 
 
UK Special
  Add your Comment comment
ബാറില്‍ കയറി മദ്യം വാ്ങ്ങിയില്ല, ടൊയ്‌ലറ്റ് ഉപയോഗിച്ചു, 1000 രൂപയുടെ ബില്‍ നല്‍കി
reporter

ലണ്ടന്‍: യുകെയില്‍ കംബ്രിയയിലെ ഒരു കോക്ക്‌ടെയില്‍ ബാറില്‍ കയറി ടോയ്‌ലറ്റ് ഉപയോഗിച്ചയാള്‍ക്ക് 1000 രൂപയുടെ ബില്ല്. ഉള്‍വേഴ്സണ്‍ നഗരത്തിന്റെ മധ്യഭാഗത്തുള്ള ഇഗ്‌നിഷന്‍ കോക്ക്ടെയില്‍ ബാറിലാണ് സംഭവം നടന്നതെന്ന് ദി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബാറിലേക്ക് കയറിയ ഒരാള്‍ ഒന്നും ഓര്‍ഡര്‍ ചെയ്യാന്‍ നില്‍ക്കാതെ നേരെ ടോയ്‌ലറ്റിലേക്ക് പോവുകയായിരുന്നു. ടോയ്‌ലറ്റ് ഉപയോഗിച്ച ശേഷം ഇയാള്‍ ബാറില്‍ നിന്നും ഇറങ്ങാന്‍ ശ്രമിക്കുമ്പോഴാണ് മാനേജര്‍ 10 യൂറോയുടെ (ഏതാണ്ട് 1,000 രൂപ) ബില്ല് നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബില്ലില്‍ 'ഷി@# ടാക്‌സ്' എന്നായിരുന്നു എഴുതിയിരുന്നത്. സംഭവത്തെ കുറിച്ച് ബാര്‍ മാനേജ്‌മെന്റ് തന്നെ ഫേസ്ബുക്കില്‍ കുറിപ്പെഴുതുകയും ചെയ്തു.

'ആതിഥ്യമര്യാദയുടെ കാര്യത്തില്‍ ഇത് ബുദ്ധിമുട്ടാണ്, പക്ഷേ, ഞങ്ങളുടെ സ്ഥലത്ത് ഒരിക്കല്‍ പോലും വന്നിട്ടില്ലാത്ത ഒരാള്‍ നേരെ പോയി ഞങ്ങളുടെ ടോയ്ലറ്റ് ഉപയോഗിക്കുകയും പിന്നീട് ഒരു വെള്ളം പോലും വാങ്ങാതെ പുറത്തിറങ്ങാന്‍ ശ്രമിക്കുകയും ചെയ്തു. ഇത് തുടരുന്നതില്‍ മടുപ്പുണ്ട്. ജലനിരക്കുകള്‍ ഇപ്പോഴും ഞങ്ങള്‍ക്ക് ബാധകമാണ്' സംഭവം വിവരിക്കുന്ന ഫേസ്ബുക്ക് കുറിപ്പില്‍ ബാര്‍ അധികൃതര്‍ വ്യക്തമാക്കി. പണമാണോ കാര്‍ഡാണോ എന്ന് ചോദിച്ചപ്പോള്‍, കോണ്‍ടാക്റ്റ്‌ലെസ് എന്നായിരുന്നു അയാളുടെ ഉത്തരം. അയാളുടെ തമാശ നിറഞ്ഞ പ്രവര്‍ത്തിക്ക് 10 യൂറോ ചെലവായെന്നും ദയവായി മറ്റുള്ളവര്‍ക്കും മുന്നറിയിപ്പ് നല്‍കാനും കുറിപ്പില്‍ പറയുന്നു.

ബാറിന്റെ സ്വയം നായീകരണക്കുറിപ്പ് കാഴ്ചക്കാരില്‍ സജീവ ചര്‍ച്ചയാണ് ഉണ്ടാക്കിയത്. നിരവധി പേര്‍ ബാറിനും പല വിധ ടാക്‌സുകളുണ്ടെന്നും അതിനാല്‍ ടോയ്‌ലറ്റ് ഉപയോഗിക്കുന്നുവെങ്കില്‍ പോലും എന്തെങ്കിലും വാങ്ങുന്നത് സമാന്യ മര്യാദയാണെന്നും കുറിച്ചു. അതേസമയം ബാറിന്റെ നടപടി അന്യായമാണെന്നും നിരവധി പേരെഴുതി. വന്നയാള്‍ക്ക് എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടോയില്ലയോ എന്ന് അന്വേഷിച്ചിരുന്നോ എന്ന് തുടങ്ങിയ ചോദ്യങ്ങളും ഉയര്‍ന്നു. മിക്ക സമയങ്ങളിലും പൊതു ശൗച്യാലയങ്ങള്‍ അടഞ്ഞ് കിടക്കുകയാകുമെന്നും അവിടെയും പണം കൊടുക്കണമെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ എല്ലാവരുടെയും കൈയില്‍ പണം കാണമെന്നില്ലെന്നും മറ്റ് ചിലരും ചൂണ്ടിക്കാട്ടി. തങ്ങളുടെ പോസ്റ്റിന് താഴെ ബാറിന്റെ നടപടിയെ വിമശിച്ച് കൊണ്ട് നിരവധി കുറിപ്പുകള്‍ നിറഞ്ഞതോടെ ബാര്‍ കുറിപ്പ് ഡിലീറ്റ് ചെയ്‌തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 
Other News in this category

 
 




 
Close Window