Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
 
 
UK Special
  Add your Comment comment
യുകെയില്‍ നഴ്‌സുമാര്‍ക്ക് ജീനോമിക്‌സില്‍ പരിശീലനം നല്‍കാന്‍ നീക്കം: കാത്തിരുപ്പു സമയം കുറയുമെന്നു പ്രതീക്ഷ
Text By: UK Malayalam Pathram
നഴ്‌സുമാരുടെ വൈദഗ്ധ്യവും നൈപുണ്യവും ഡിഎന്‍എ പരിശോധനകളിലും ഗവേഷണങ്ങളിലും ഉപയോഗിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞതായി റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് (ആര്‍ സി എന്‍).
നഴ്‌സുമാര്‍ക്ക് ജീനോമിക്‌സില്‍ പരിശീലനം നടത്തി തദ്ദേശ സമൂഹത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ഒരുക്കും. പരിശോധനകള്‍ എളുപ്പത്തിലും വേഗത്തിലും നടത്തുന്നതിനാണിത്. ജീവന്‍ രക്ഷാ ചികിത്സകള്‍ വീടിനടുത്ത് എത്തിക്കാനാണു സര്‍ക്കാര്‍ പദ്ധതി.
നിലവിലുള്ള എന്‍ എച്ച് എസ് ജിനോമിക് മെഡിസിന്‍ സര്‍വീസിനെ ആധാരമാക്കിയായിരിക്കും പുതിയ ജിനോമിക് പോപ്പുലേഷന്‍ ഹെല്‍ത്ത് സര്‍വീസ് ആരംഭിക്കുക. ഇതില്‍, ജനിതക പരിശോധനകളില്‍ രോഗികളെ സഹായിക്കുകയും, അവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയുമാകും നഴ്‌സുമാരുടെ പ്രധാന കടമ. മാത്രമല്ല, ജീനോമിക് പരിശോധനകള്‍ ആവശ്യമായ രോഗികളെയും അവര്‍ കണ്ടെത്തും.

ഒരു വ്യക്തിയുടെ പൂര്‍ണ്ണമായ ജനിതക വിവരങ്ങള്‍ അടങ്ങിയ ഹോള്‍ ജീനോമിനെ കുറിച്ചുള്ള പഠനമാണ് ജീനോമിക്‌സ്. ഈ വിവരങ്ങള്‍ ആ വ്യക്തിയുടെ ആരോഗ്യ സ്ഥിതി പരിശോധിക്കുവാനും, ഭാവിയില്‍ ഏതെങ്കിലും വിധത്തിലുള്ള ഗുരുതര രോഗാവസ്ഥകള്‍ വരുമോ എന്നറിയുന്നതിനും സഹായിക്കും.
 
Other News in this category

 
 




 
Close Window