Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
 
 
UK Special
  Add your Comment comment
ഒരു പൗണ്ട് മാറിയാല്‍ 119.08 രൂപ; ഒരു ഡോളറിന് 88 രൂപ വിനിമയ നിരക്ക്: പ്രവാസികള്‍ പലവഴികളിലൂടെ നാട്ടിലേക്ക് പണം അയയ്ക്കുന്നു
Text By: UK Malayalam Pathram
ഡോളറിനെതിരെ രൂപയുടെ മൂല്യം 88.29. ഒരു പൗണ്ട് മാറിയാല്‍ ഇന്ത്യന്‍ രൂപ 119.08 ലഭിക്കും. പ്രവാസികള്‍ നാട്ടിലേക്ക് പണം അയയ്ക്കുന്നതിന് വേഗം കൂട്ടി. ഇതേസമയം, ഇന്ത്യന്‍ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലെത്തിയിരിക്കുകയാണ്. ട്രംപിന്റെ തീരുവ രാജ്യാന്തര വ്യാപാര രംഗത്ത് ഇന്ത്യയ്ക്ക് കോട്ടംതട്ടുമെന്ന വിലയിരുത്തല്‍ ശക്തമാണ്. ചൈനീസ് യുവാന് രൂപയ്ക്കുമേല്‍ കൂടുതല്‍ കരുത്ത് പ്രാപിച്ചു.

അമേരിക്ക ഇന്ത്യയ്ക്കുമേല്‍ ചുമത്തിയ 50 ശതമാനം ഇറക്കുമതി തീരുവയെത്തുടര്‍ന്ന് വിപണിയില്‍ രൂപപ്പെട്ട ആശങ്കകളാണ് മൂല്യത്തകര്‍ച്ചയ്ക്ക് ആക്കം കൂട്ടിയത്. എണ്ണ കമ്പനികളില്‍ നിന്ന് ഡോളറിന് ഡിമാന്‍ഡ് കൂടിയതും മൂല്യം ഇടിയാന്‍ കാരണമായി. ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപം കൊഴിയുന്നതും രൂപയുടെ മൂല്യം ഇടിയാന്‍ കാരണമായി. യുവാനെതിരെയും രൂപയുടെ മൂല്യം ഇന്ന് 12.33 എന്ന റെക്കോര്‍ഡ് താഴ്ചയിലാണുള്ളത്. രൂപയുടെ തകര്‍ച്ച മൂലം ക്രൂഡ് ഓയില്‍, സ്വര്‍ണം, ഇലക്ട്രോണിക്‌സ്, അസംസ്‌കൃതവസ്തുക്കള്‍ തുടങ്ങി ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്കെല്ലാം കൂടുതല്‍ വില നല്‍കേണ്ടി വരും.
 
Other News in this category

 
 




 
Close Window