Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
 
 
UK Special
  Add your Comment comment
പാന്‍മസാല ചവച്ചുതുപ്പിയ ലണ്ടന്‍ തെരുവുകള്‍
reporter

ലണ്ടന്‍: വളരെക്കാലമായി രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് ആളുകളുടെ പാന്‍മസാല ഉപയോഗം. ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഇത്തരം ഉത്പന്നങ്ങള്‍ പല സ്ഥലങ്ങളിലും നിരോധിച്ചിട്ടുണ്ടെങ്കിലും, ഇന്നും വിവിധ പേരുകളിലായി രാജ്യത്ത് ലഭ്യമാണ്. റോഡുകളിലും ട്രെയിനുകളിലും പൊതു സ്ഥലങ്ങളിലും ഒരുമടിയും ഇല്ലാതെ ഇവ ചവച്ചുതുപ്പുന്നത് പൗരബോധമില്ലായ്മയുടെ ലക്ഷണങ്ങളിലൊന്നായി കണക്കാക്കാം.

ഇപ്പോഴിതാ, സമാനമായി ലണ്ടന്‍ തെരുവുകളില്‍ പാന്‍മസാലയുടെ കറകള്‍ ചൂണ്ടിക്കാണിക്കുന്ന ഒരു ഇന്ത്യക്കാരന്റെ വീഡിയോ ആണ് സാമൂഹികമാധ്യമങ്ങളില്‍ വൈറല്‍. @pandeyjipardesi എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോയില്‍ ഒരു കാറിനടുത്തുള്ള ഇത്തരം പാടുകളെ അദ്ദേഹം ചിത്രീകരിച്ചു. ഈ ന?ഗരം ഇപ്പോഴും ലണ്ടന്‍ തന്നെയാണോ എന്ന് തമാശയായി അദ്ദേഹം വീഡിയോയില്‍ ചോദിക്കുന്നു. കാണ്‍പുരിലെ പൊതുപ്രശ്‌നങ്ങളില്‍ ഒന്നായ പാന്‍, ഗുഡ്ക കറകളുമായി താരതമ്യം ചെയ്തുകൊണ്ട് ഇത് ലണ്ടന്‍ ആണോ കാണ്‍പുര്‍ ആണോ എന്ന അടിക്കുറിപ്പോടെയാണ് ഇദ്ദേഹം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.




 
Other News in this category

 
 




 
Close Window