Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8826 INR  1 EURO=110.1443 INR
ukmalayalampathram.com
Tue 11th Aug 2026
 
 
UK Special
  Add your Comment comment
ഡയാന രാജകുമാരി ഈ ലോകത്തു നിന്നു യാത്രയായിട്ട് 28 വര്‍ഷം: പീപ്പിള്‍സ് പ്രിന്‍സസിന്റെ ടൈം ക്യാപ്‌സ്യൂള്‍ 35 വര്‍ഷങ്ങള്‍ക്ക് ശേഷം തുറന്നു
Text By: UK Malayalam Pathram
ജനങ്ങളുടെ രാജകുമാരി എന്നാണ് അറിയപ്പെട്ടിരുന്നത്. ദയയുടേയും ഗ്ലാമറിന്റെയും സൗന്ദര്യത്തിന്റെയും പ്രതീകം. സ്ത്രീ സ്വാതന്ത്ര്യത്തിന്റെ വക്താവായിരുന്ന ഡയാനയുടെ തുറന്നുപറച്ചിലുകള്‍ സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന അവഗണന ചര്‍ച്ച ചെയ്യാനിടയാക്കി. ജീവകാരുണ്യ പ്രവര്‍ത്തനരംഗത്തും സജീവമായിരുന്നു ഡയാന.
പീപ്പിള്‍സ് പ്രിന്‍സസ് എന്നറിയപ്പെട്ടിരുന്ന, ലോകപ്രശസ്തയായ ഡയാന രാജകുമാരിയുടെ മണ്ണില്‍ അടക്കം ചെയ്തിരുന്ന ടൈം ക്യാപ്‌സ്യൂള്‍ 35 വര്‍ഷങ്ങള്‍ക്ക് ശേഷം തുറന്നു. 1991-ല്‍ അടക്കം ചെയ്ത രഹസ്യപേടകമാണ് തുറന്നത്. ലണ്ടനിലെ ഗ്രേറ്റ് ഓര്‍മണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലില്‍ (ഏീവെ) കുട്ടികളുടെ കാന്‍സര്‍ സെന്റര്‍ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായാണ് പേടകം പുറത്തെടുത്തത്. ഒരു കൈലി മിനോഗ് സിഡി, ഒരു പോക്കറ്റ് ടിവി, ഒരു പാസ്പോര്‍ട്ട്, ഒരു സോളാര്‍ പവര്‍ കാല്‍ക്കുലേറ്റര്‍ എന്നിവ ഉള്‍പ്പെടെ, ഡയാനയുടെ വ്യകതിപരമായ നിരവധി വസ്തുക്കളാണ് ഈ പെട്ടിയിലുണ്ടായിരുന്നത്.

ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് ചാള്‍സ് രാജകുമാരന്റെ ഭാര്യയായി എത്തിയ ഡയാന രാജകൊട്ടാരത്തില്‍പ്പോലും സ്ത്രീകള്‍ നേരിടുന്ന ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞതോടെയാണ് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായത്. ' ഡയാന: ഹെര്‍ ട്രൂ സ്റ്റോറി' എന്ന ആന്‍ഡ്രു മോര്‍ട്ടന്‍ രചിച്ച ജീവചരിത്രത്തില്‍ സ്ത്രീ എന്ന നിലയില്‍ താന്‍ ചാള്‍സില്‍ നിന്നും നേരിട്ട അവഗണനയും ദുരനുഭവങ്ങളുമാണ് ഡയാന ഓര്‍ത്തെടുത്തത്. സ്വതന്ത്ര അസ്തിത്വത്തിനായുള്ള ലോകമെമ്പാടുമുള്ള സ്ത്രീകളുടെ മുഴുവന്‍ ശബ്ദമായി മാറുകയായിരുന്നു ഡയാന.
 
Other News in this category

 
 




 
Close Window