Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
 
 
UK Special
  Add your Comment comment
കൂടെ ജോലി ചെയ്യുന്നയാളെ കണ്ണുരുട്ടി വര്‍ത്തമാനം പറഞ്ഞതിന് 25,000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്
Text By: UK Malayalam Pathram
സഹപ്രവര്‍ത്തകരെ തുറിച്ചു നോക്കുകയോ കണ്ണുരുട്ടി കാണിക്കുകയോ ചെയ്യുന്നതു കുറ്റകരമെന്നു യുകെയിലെ ഒരു ട്രീബ്യൂണല്‍ വിധിയെഴുതി. സഹജീവനക്കാരി വര്‍ത്തമാനം പറയുന്നതിനിടെ കണ്ണുരുട്ടി കാണിച്ചതായ പരാതിയില്‍ 25,000 പൗണ്ട് നഷ്ടപരിഹാരം നല്‍കാനാണ് ട്രിബ്യൂണല്‍ നിര്‍ദ്ദേശം നല്‍കിയത്.
കണ്ണുരുട്ടി സംസാരിക്കുന്നത് ബുള്ളിയിംഗും, എംപ്ലോയ്മെന്റ് നിയമങ്ങളുടെ ലംഘനവുമാണെന്നാണ് ട്രിബ്യൂണല്‍ വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ലണ്ടനിലെ ഡെന്റല്‍ നഴ്‌സായിരുന്ന മൗറീന്‍ ഹോവിസനാണ് ജോലിസ്ഥലത്ത് അപമാനം നേരിട്ടതായി കാണിച്ച് പരാതി സമര്‍പ്പിച്ചത്. ഇന്ത്യന്‍ വംശജയായ ജിസ്നാ ഇഖ്ബാലാണ് പ്രതി സ്ഥാനത്തുള്ളത്. ജിസ്‌നാ ഇഖ്ബാലിന്റെ ഭാഗത്തു നിന്നുണ്ടായ കണ്ണുരുട്ടല്‍ പെരുമാറ്റം മോശവും, ഒറ്റപ്പെടുത്തുന്നതും, ബുള്ളിയിംഗുമായാണ് ട്രിബ്യൂണല്‍ കണ്ടെത്തല്‍.
എഡിന്‍ബര്‍ഗിലെ ഗ്രേറ്റ് ജംഗ്ഷന്‍ ഡെന്റല്‍ പ്രാക്ടീസില്‍ ജോലി ചെയ്തിരുന്ന ഇരുവരും തമ്മിലുള്ള ബന്ധം അത്ര സുഖകരമായിരുന്നില്ല.

ഇതിനൊടുവില്‍ 64-കാരിയായ ഹോവിസന്‍ ജോലി രാജിവെയ്ക്കുകയും ചെയ്തു. 40 വര്‍ഷക്കാലം ഡെന്റല്‍ മേഖലയില്‍ ജോലി ചെയ്ത ശേഷമായിരുന്നു ഇത്. നഴ്സിംഗ് ജോലികള്‍ ചെയ്യാന്‍ തന്റെ ആര്‍ത്രൈറ്റിസ് ബുദ്ധിമുട്ടായി വന്നതോടെ ഇവര്‍ റിസപ്ഷനിലേക്ക് മാറി. കഴിഞ്ഞ വര്‍ഷം പ്രാക്ടീസ് ഡോ. ഫാരി ജോണ്‍സണ്‍ വിതയത്തിലിന് വിറ്റതോടെയാണ് ഇഖ്ബാല്‍ ഇവിടെ ജോലിക്കെത്തുന്നത്.

ഇന്ത്യയില്‍ നിന്നും ഡെന്റല്‍ ഡോക്ടറായി പരിശീലനം നേടിയിട്ടുള്ള ഇഖ്ബാലിന് യുകെയില്‍ പ്രാക്ടീസ് ചെയ്യാന്‍ യോഗ്യത ലഭിച്ചിരുന്നില്ല. ഇതോടെയാണ് ഹോവിസനൊപ്പം റിസപ്ഷനില്‍ ജോലി ചെയ്തത്. എന്നാല്‍ ജോലി സ്ഥലത്ത് ഇരുവരും തമ്മില്‍ അകല്‍ച്ച രൂക്ഷമായി. ഡോക്ടര്‍ പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെയാണ് ഹോവിസന്‍ രാജിവെച്ചത്.
 
Other News in this category

 
 




 
Close Window