Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8826 INR  1 EURO=110.1443 INR
ukmalayalampathram.com
Tue 11th Aug 2026
 
 
UK Special
  Add your Comment comment
കാറിനുള്ളില്‍ നിന്ന് കണ്ടെത്തിയ ഇന്ത്യന്‍ യുവതിയുടെ മൃതദേഹത്തില്‍ അന്വേഷണം എങ്ങുമെത്തിയില്ല
reporter

ലണ്ടന്‍: കാറിനുള്ളില്‍ നിന്ന് 24 വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയതിന്റെ നടുക്കത്തിലാണ് നോര്‍ത്താംപ്ടണ്‍ഷര്‍ പൊലീസ് നവംബര്‍ 14ന് കേസ് അന്വേഷണം ആരംഭിക്കുന്നത്. മൃതദേഹം ഇന്ത്യന്‍ വംശജയായ ഹര്‍ഷിത ബ്രെല്ലയുടേതാണെന്ന് തിരിച്ചറിഞ്ഞ പൊലീസ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്തുഞെരിച്ചാണ് കൃത്യം നടത്തിയതെന്നും കണ്ടെത്തി. പിന്നാലെ കേസിലെ പ്രതിയെന്ന് സംശയിക്കുന്ന, അന്ന് 23 വയസ്സുണ്ടായിരുന്ന യുവതിയുടെ ഭര്‍ത്താവും ഇന്ത്യന്‍ വംശജനുമായ പങ്കജ് ലാംബയ്ക്കായി വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. പക്ഷേ സംഭവം നടന്നിട്ട് രണ്ട് വര്‍ഷം ആകാറായിട്ടും പൊലീസിന് ഇതുവരെ പ്രതിയെ പിടികൂടാന്‍ സാധിച്ചിട്ടില്ല. പ്രതി ഇന്ത്യയിലേക്ക് നാടുവിട്ടതായിട്ടാണ് നോര്‍ത്താംപ്ടണ്‍ഷര്‍ പൊലീസ് വിലയിരുത്തുന്നത്. ഇല്‍ഫോര്‍ഡില്‍ വച്ച് പങ്കജ് ലാംബയുടെ കാറിന്റെ ഡിക്കിയില്‍നിന്ന് ഹര്‍ഷിതയുടെ മൃതദേഹം കണ്ടെത്തുന്നത്. ഇതിന് 4 ദിവസം മുന്‍പ്, ഹര്‍ഷിതയെ പങ്കജ് ലാംബ കൊലപ്പെടുത്തിയിരിക്കാമെന്ന് നോര്‍ത്താംപ്ടണ്‍ഷര്‍ പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

നോര്‍ത്താംപ്ടണ്‍ഷറില്‍ വച്ച് ഭാര്യയെ കൊന്ന ശേഷം യുവാവ് കാറില്‍ മൃതദേഹം ഈസ്റ്റ് ലണ്ടനിലെ ഇല്‍ഫോര്‍ഡില്‍ എത്തിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. ഹര്‍ഷിത ബ്രെല്ലയ്ക്ക് ഭീഷണി ഉണ്ടെന്ന് ചൂണ്ടിക്കാട്ടി പൊലീസിന് ഫോണ്‍ സന്ദേശം ലഭിച്ചിരുന്നു. തുടര്‍ന്ന് കോര്‍ബിയിലെ സ്‌കെഗ്‌നെസ്സ് വോക്കിലെ ഇവരുടെ വീട്ടില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചു. എന്നാല്‍ വീട്ടില്‍ ഇവരെ കണ്ടെത്താനായില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇല്‍ഫോര്‍ഡില്‍ കാറില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്. 2023 ഓഗസ്റ്റിലായിരുന്നു ഇവരുടെ വിവാഹം. തുടര്‍ന്ന് അതേവര്‍ഷം ഏപ്രിലില്‍ ഡല്‍ഹിയില്‍നിന്ന് യുകെയിലേക്കു താമസം മാറി. അന്വേഷണത്തിനിടെ ഹര്‍ഷിത ഗാര്‍ഹിക പീഡനത്തിന് ഇരയായതായി കണ്ടെത്തിയിട്ടുണ്ട്. കൊലപാതകം നടക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ ഇരുവരും വഴക്കിട്ടിരുന്നതായും അയല്‍വാസികള്‍ പറഞ്ഞു. പങ്കജിന്റെ പീഡനത്തെ തുടര്‍ന്ന് ഹര്‍ഷിത മുന്‍പ് വീട്ടില്‍ നിന്ന് ഓടിപ്പോയിരുന്നുവെന്നും പിന്നീട് തിരിച്ചെത്തുകയായിരുന്നുവെന്നും ഹര്‍ഷിതയുടെ കുടുംബം പറയുന്നു. കേസില്‍ പിന്നീട് സ്ത്രീധന നിരോധന നിയമപ്രകാരം പങ്കജ് ലാംബയുടെ മാതാപിതാക്കളായ ദര്‍ശന്‍ സിങ്ങിനെയും സുനില്‍ ദേവിയെയും ഇന്ത്യയില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പക്ഷേ കേസില്‍ മുഖ്യപ്രതിയായ ഭര്‍ത്താവിനെ കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല. ഇന്നും ഹര്‍ഷിതയുടെ കൊലപാതകം കേസില്‍ നീതിക്കായി കാത്തിരിക്കുകയാണ് കുടുംബം.

 
Other News in this category

 
 




 
Close Window