Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=108.7075 INR
ukmalayalampathram.com
Mon 13th Jul 2026
 
 
UK Special
  Add your Comment comment
വിദേശവിദ്യാര്‍ഥികള്‍ക്ക് നേരിട്ട് സന്ദേശം അയച്ച് ബ്രിട്ടന്‍
reporter

ലണ്ടന്‍: വീസ കാലാവധി കഴിഞ്ഞ് വിദേശ വിദ്യാര്‍ഥികള്‍ രാജ്യത്തു തുടരുന്നതിനും അഭയം തേടുന്നതിനും എതിരെ ബ്രിട്ടന്‍ മുന്നറിയിപ്പു നല്‍കി. ഇന്ത്യയില്‍നിന്നടക്കമുള്ള വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് സന്ദേശം അയച്ചുതുടങ്ങി. ആഭ്യന്തര മന്ത്രി ഇവെറ്റ് കൂപ്പറാണ് പാര്‍ലമെന്റില്‍ ഇക്കാര്യം അറിയിച്ചത്. വിദ്യാര്‍ഥികള്‍ വീസ ദുരുപയോഗം ചെയ്യുന്നതടക്കമുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഈ വര്‍ഷം ആദ്യം ധവളപത്രം ഇറക്കിയിരുന്നു. കുഴമറിഞ്ഞ അവസ്ഥയ്ക്കു പരിഹാരം കാണാനുള്ള പ്രായോഗിക നടപടികളാണു സ്വീകരിക്കുന്നതെന്നു മന്ത്രി പിന്നീടു പറഞ്ഞു. മാതൃരാജ്യത്തേക്കു തിരിച്ചുപോകാന്‍ തടസ്സങ്ങളില്ലാത്തവര്‍ പോലും വീസ തീരാറാകുമ്പോള്‍ ബ്രിട്ടനില്‍ത്തന്നെ അഭയം തേടുന്ന പ്രവണതയാണുള്ളതെന്നും ഓരോ വര്‍ഷവും 15,000 വിദ്യാര്‍ഥികള്‍ ഇത്തരത്തില്‍ അപേക്ഷിക്കാറുണ്ടെന്നും പറഞ്ഞു.

 
Other News in this category

 
 




 
Close Window