Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8826 INR  1 EURO=110.1443 INR
ukmalayalampathram.com
Tue 11th Aug 2026
 
 
UK Special
  Add your Comment comment
മുംബൈയില്‍ നിന്ന് ബൈക്കില്‍ ലോകം ചുറ്റാനിറങ്ങിയ ഇന്ത്യക്കാരന്റെ വാഹനം യുകെയില്‍ മോഷണം പോയി
reeporter

ലണ്ടന്‍: മുംബൈയില്‍ നിന്നും ബൈക്കില്‍ ലോകം ചുറ്റാനിറങ്ങിയ ഇന്ത്യക്കാരന്റെ വാഹനം യുകെയിലൂടെ സഞ്ചരിക്കുന്നതിനിടെ മോഷണം പോയി. ഓഗസ്റ്റ് 31നാണ് യോഗേഷ് അലേകാരി എന്ന സഞ്ചാരിയുടെ വാഹനം നഷ്ടമായത്. മുംബൈ ടു ലണ്ടന്‍ ബൈക്ക് യാത്രയില്‍ ലണ്ടനില്‍ എത്തിയ ശേഷം നോട്ടിങ്ങാമിലെ ഒരു സുഹൃത്തിനെ സന്ദര്‍ശിച്ച് വോളട്ടണ്‍ പാര്‍ക്കില്‍ പ്രഭാതഭക്ഷണത്തിനായി നിര്‍ത്തിയപ്പോഴാണ് സംഭവം. മോഷണം നടന്ന സമയത്ത് യോഗേഷിന്റെ മോട്ടര്‍ ബൈക്കില്‍ പാസ്പോര്‍ട്ട്, പണം, മറ്റ് രേഖകള്‍ എന്നിവയുള്‍പ്പെടെ യാത്രയ്ക്ക് വേണ്ട ഒട്ടേറെ അവശ്യവസ്തുക്കളും ഉണ്ടായിരുന്നു. നാലുപേര്‍ ചേര്‍ന്ന് ചുറ്റിക ഉപയോഗിച്ച് പൂട്ട് തകര്‍ത്ത് മോട്ടര്‍ ബൈക്കുമായി കടന്നു കളയുകയായിരുന്നു. ഇതിനകം അദ്ദേഹം 17 രാജ്യങ്ങളിലൂടെ 24,000 കിലോമീറ്ററിലധികം സഞ്ചരിച്ചു കഴിഞ്ഞയാളാണ് യോഗേഷ്.

യാത്രയുടെ അടുത്ത ഘട്ടത്തില്‍ ആഫ്രിക്കയിലേക്ക് പോകേണ്ടതായിരുന്നു. മോട്ടര്‍ബൈക്കോ രേഖകളോ ഇല്ലാത്തതിനാല്‍ സഹായത്തിനായി യോഗേഷ് തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ സഹായം അഭ്യര്‍ഥിച്ചപ്പോഴാണ് വിവരം എല്ലാവരും അറിഞ്ഞത്. സംഭവത്തില്‍ നോട്ടിങ്ങാം പൊലീസ് അന്വേഷണം ആരംഭിച്ചുവെങ്കിലും പ്രതികളെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും തന്റെ യാത്രയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന അലേകാരിക്ക് ഒട്ടേറെ ഫോളോവേഴ്‌സ് ആണ് ഉള്ളത്. മോഷ്ടിക്കപ്പെട്ട മോട്ടര്‍ ബൈക്കിന്റെയും നഷ്ടപ്പെട്ട മറ്റ് സാധനങ്ങളുടെയും ആകെ മൂല്യം ഏകദേശം 15000 പൗണ്ട് ആണെന്നാണ് പൊലീസില്‍ നല്‍കിയിട്ടുള്ള പരാതി. പ്രാദേശിക അന്വേഷണങ്ങള്‍ നടത്തിയിരുന്നുവെങ്കിലും മോഷ്ടിച്ച മോട്ടര്‍ ബൈക്ക് കണ്ടെത്തുന്നതില്‍ ഇതുവരെ വിജയിച്ചിട്ടില്ലെന്ന് നോട്ടിങ്ങാംഷെയര്‍ പൊലീസ് പറഞ്ഞു. നഷ്ടമായ പാസ്‌പോര്‍ട്ടിന് പകരം മറ്റ് യാത്രാരേഖകള്‍ ലഭ്യമാക്കാന്‍ ലണ്ടന്‍ ഹൈക്കമ്മീഷനെ സമീപിച്ചിട്ടുണ്ട്. സംഭവമറിഞ്ഞു നിരവധി ഇന്ത്യാക്കാര്‍ അദ്ദേഹത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്.

 
Other News in this category

 
 




 
Close Window