Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8992 INR  1 EURO=111.1358 INR
ukmalayalampathram.com
Fri 01st May 2026
 
 
UK Special
  Add your Comment comment
360 മില്യണ്‍ പൗണ്ടിന്റെ നിക്ഷേപവുമായി സൗദിയും യുകെയും കൈകോര്‍ക്കുന്നു
reporter

ലണ്ടന്‍: 360 മില്യണ്‍ പൗണ്ടിലധികം മൂല്യമുള്ള പുതിയ സംയുക്ത നിക്ഷേപവുമായി യുകെയും സൗദി അറേബ്യയും. ഇതിലൂടെ നിരവധി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും യുകെ ബിസിനസ് സെക്രട്ടറി ജോനാഥന്‍ റെയ്‌നോള്‍ഡ്‌സ് വ്യക്തമാക്കി. ലണ്ടനില്‍ നടന്ന ഗ്രേറ്റ് ഫ്യൂച്ചേഴ്‌സ് സമ്മിറ്റില്‍, സൗദി അറേബ്യയെ യുകെയുടെ ആധുനിക വ്യാവസായിക തന്ത്രത്തിന്റെ പ്രധാന പങ്കാളിയായി സ്വാഗതം ചെയ്തുകൊണ്ട് അദ്ദേഹം ഈ നിക്ഷേപം വാഗ്ധാനം സ്വീകരിക്കുകയും ചെയ്തു. പുതിയ നിക്ഷേപം യുകെയിലും സൗദി അറേബ്യയിലുമായി 187 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും, അതില്‍ 97 എണ്ണം യുകെയില്‍ ലഭ്യമാകും. ക്ലീന്‍ എനര്‍ജി മേഖലയെയും പ്രൊഫഷണല്‍, ഫിനാന്‍ഷ്യല്‍ സേവന മേഖലകളെയും പിന്തുണയ്ക്കുന്നതാണ് ഈ നിക്ഷേപം. ഗ്രേറ്റ് ഫ്യൂച്ചേഴ്‌സ് കാമ്പയിനിലൂടെ, യുകെയുടെ ആധുനിക വ്യാവസായിക തന്ത്രവും സൗദി അറേബ്യയുടെ വിഷന്‍ 2030-ന്റെ ഭാഗവും ചേര്‍ന്ന് സഹകരണത്തിനുള്ള മേഖലകള്‍ കണ്ടെത്താന്‍ ഇരു രാജ്യങ്ങള്‍ക്കും അവസരം ലഭിച്ചതായും അദ്ദേഹം പറഞ്ഞു.

150 മില്യണ്‍ പൗണ്ടിലധികം മൂല്യമുള്ള യുകെയിലേക്കുള്ള പുതിയ നിക്ഷേപങ്ങളില്‍, ആല്‍ഫനാര്‍ തങ്ങളുടെ ഗതാഗത ഡീകാര്‍ബണൈസേഷന്‍ ബിസിനസിനായി ലണ്ടനില്‍ പുതിയ ആസ്ഥാനം സ്ഥാപിക്കും. ഇതോടൊപ്പം ഇന്റര്‍നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് ഗേറ്റും (IIG) യുകെയിലെ ആസ്തികളുടേയും പുതിയ പ്രോപ്പര്‍ട്ടി ഫണ്ടിന്റേയും മേല്‍നോട്ടം വഹിക്കാന്‍ ലണ്ടനില്‍ ആസ്ഥാനം തുറക്കുകയും ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.2024 മെയ് മാസത്തില്‍ ഗ്രേറ്റ് ഫ്യൂച്ചേഴ്‌സ് ആരംഭിച്ചതിനുശേഷം 3.7 ബില്യണ്‍ പൗണ്ടിലധികം മൂല്യമുള്ള കരാറുകള്‍ ഉറപ്പാക്കിയിട്ടുണ്ട്. ഇത് യുകെയില്‍ 4,100-ലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു. ഇത് യുകെയും സൗദി അറേബ്യയും തമ്മിലുള്ള വ്യാപാര, നിക്ഷേപ മേഖലകളിലെ ശക്തമായ പങ്കാളിത്തത്തിന്റെ തെളിവാണ്. ഈ സംരംഭങ്ങള്‍ ഇരു രാജ്യങ്ങളുടെയും സാമ്പത്തിക വളര്‍ച്ചയ്ക്കും സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്കും വലിയ സംഭാവന നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായാണ് സൗദി അറേബ്യയുടെ ഇത്തരം നിക്ഷേപ പദ്ധതികള്‍. രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യവല്‍ക്കരണവും ആഗോള നിക്ഷേപ സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന പദ്ധതിയായും ഇതിനെ കണക്കക്കുന്നു. ദ്ധതിയുടെ ഭാഗമായി, ശുദ്ധ ഊര്‍ജ്ജം, സാങ്കേതികവിദ്യ, ധനകാര്യ സേവനങ്ങള്‍ എന്നിവയില്‍ യുകെയുമായുള്ള സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നു. നിക്ഷേപങ്ങള്‍ ഇരു രാജ്യങ്ങളുടെയും സാമ്പത്തിക വളര്‍ച്ചയ്ക്കും സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്കും വലിയ സംഭാവന നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ശുദ്ധ ഊര്‍ജ്ജ മേഖലയിലെ സഹകരണം, കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തില്‍ നിര്‍ണായകമായ പുരോഗതി കൈവരിക്കും. അതോടൊപ്പം, ഫിനാന്‍ഷ്യല്‍ സേവന മേഖലയിലെ നിക്ഷേപങ്ങള്‍ ലണ്ടന്റെ ആഗോള ധനകാര്യ കേന്ദ്രമെന്ന നിലയിലുള്ള സ്ഥാനം ശക്തിപ്പെടുത്തുമെന്ന വിലയിരുത്തലും ശക്തമാണ്.

 
Other News in this category

 
 




 
Close Window