Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
UK Special
  Add your Comment comment
മക്കളെ കാണാന്‍ യുകെയില്‍ എത്തിയ മാതാവ് അന്തരിച്ചു
reporter

ലണ്ടന്‍: മക്കളെ സന്ദര്‍ശിക്കാന്‍ യുകെയില്‍ എത്തിയ മാതാവിന് മകളുടെ വീട്ടില്‍ വച്ചു അപ്രതീക്ഷിത മരണം. ഇക്കഴിഞ്ഞ ജൂണില്‍ യുകെയിലെ സൗത്തെന്‍ഡ് ഓണ്‍ സീ, സ്റ്റീവനേജ് എന്നിവിടങ്ങളില്‍ താമസിക്കുന്ന പെണ്മക്കളെ സന്ദര്‍ശിക്കാന്‍ എത്തിയ പിറവം മങ്കിടിയില്‍ തോമസ് ജോയിയുടെ ഭാര്യ മേരി ജോയി (70) ആണ് അന്തരിച്ചത്. സൗത്തെന്‍ഡ് ഓണ്‍ സീയില്‍ താമസിക്കുന്ന മകളുടെ വീട്ടില്‍ കഴിയവെ ഓഗസ്റ്റ് 12ന് രാവിലെ ആറിന് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് മേരിയെ ആംബുലന്‍സില്‍ തൊട്ടടുത്തുള്ള എന്‍എച്ച്എസ് കമ്യൂണിറ്റി ആശുപത്രിയില്‍ സര്‍ജറി ഉള്‍പ്പെടെയുള്ള ചികിത്സകള്‍ക്കായി പ്രവേശിപ്പിച്ചു. റോംഫോര്‍ഡ് ക്വീന്‍സ് ഹോസ്പിറ്റലില്‍ വച്ച് ഓഗസ്റ്റ് 12ന് രാത്രി 11.30ഓടെ മരണം സംഭവിച്ചു. പക്ഷാഘാതമാണ് മരണകാരണം.

ഹൈദരബാദില്‍ കുടുംബമായി താമസിച്ചിരുന്ന മേരി ജോയി ഭര്‍ത്താവ് തോമസ് ജോയിക്ക് ഒപ്പമാണ് യുകെയില്‍ സന്ദര്‍ശക വീസയില്‍ എത്തിയത്. മാതാവിന്റെ മരണത്തെ തുടര്‍ന്ന് ഹൈദരബാദില്‍ നിന്നും മകന്‍ ഉള്‍പ്പെടെയുള്ളവര്‍ യുകെയില്‍ എത്തിയിരുന്നു. തുടര്‍ന്ന് സംസ്‌കാരം യുകെയില്‍ തന്നെ നടത്തുവാന്‍ തീരുമാനിക്കുക ആയിരുന്നു. സെപ്റ്റംബര്‍ 8ന് ഉച്ചയ്ക്ക് 3 ന് സൗത്തെന്‍ഡ് ഓണ്‍ സീയിലെ സട്ടന്‍ റോഡ് സെമിത്തേരിയില്‍ സംസ്‌കാരം. മക്കള്‍: ജോളി (സൗത്തെന്‍ഡ് ഓണ്‍ സീ), സന്തോഷ് (ഹൈദരാബാദ്), ഡോളി (സ്റ്റീവനേജ്). മരുമക്കള്‍: സുനില്‍ പി ജോണ്‍, ബിന്റു തോമസ്.

 
Other News in this category

 
 




 
Close Window