Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
 
 
UK Special
  Add your Comment comment
ശസ്ത്രക്രിയ നടത്തുന്നതിനിടെ നഴ്‌സുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട് ഡോക്ടര്‍
reporter

ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍: രോഗിയെ ശസ്ത്രക്രിയക്കായി മയക്കിക്കിടത്തിയ ശേഷം നഴ്‌സുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട സംഭവത്തില്‍ ഡോക്ടര്‍ കുറ്റം സമ്മതിച്ചു. ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ കണ്‍സള്‍ട്ടന്റ് അനസ്തീറ്റിസ്റ്റ് ഡോ. സുഹൈല്‍ അന്‍ജുമാണ് (44) ശസ്ത്രക്രിയ നടക്കുന്നതിനിടെ രോഗിയെ നോക്കാന്‍ നഴ്‌സിനെ ഏല്‍പ്പിച്ച ശേഷം തൊട്ടടുത്ത ഓപ്പറേഷന്‍ തിയറ്ററില്‍ വച്ച് മറ്റൊരു നഴ്‌സുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. ആഷ്ടന്‍-അണ്ടര്‍-ലൈനിലെ ടേംസൈഡ് ആശുപത്രിയില്‍ 2013 സെപ്റ്റംബര്‍ 16നാണ് സംഭവം നടന്നത്.

സംഭവദിവസം ഡോ. സുഹൈലിന് അഞ്ചാം നമ്പര്‍ തിയറ്ററിലെ അഞ്ച് ശസ്ത്രക്രിയകള്‍ക്ക് അനസ്‌തേഷ്യ നല്‍കുന്നതിന്റെ ചുമതലയുണ്ടായിരുന്നു. ഇതില്‍ മൂന്നാമത്തെ ശസ്ത്രക്രിയ പുരോഗമിക്കുന്നതിനിടെ നഴ്‌സുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഡോ. സുഹൈല്‍ അഞ്ചാം നമ്പര്‍ ഓപ്പറേഷന്‍ തിയറ്ററില്‍ നിന്നും മറ്റൊരു തിയറ്ററിലേക്ക് പോയെന്ന് കണ്ടെത്തിയതായി ജനറല്‍ മെഡിക്കല്‍ കൗണ്‍സിലിനെ പ്രതിനിധീകരിക്കുന്ന ആന്‍ഡ്രൂ മോല്ലോയ് മെഡിക്കല്‍ ട്രൈബ്യൂണല്‍ നടത്തിയ തെളിവെടുപ്പില്‍ വ്യക്തമാക്കി.

ഡോക്ടര്‍ നഴ്‌സുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് മറ്റൊരു നഴ്‌സ് കണ്ടതാണ് സംഭവം പുറത്തുവരാന്‍ കാരണം. രോഗിക്ക് പ്രശ്‌നമൊന്നും സംഭവിച്ചില്ലെങ്കിലും ഗുരുതരമായ വീഴ്ചയാണ് തന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് ഡോക്ടര്‍ സമ്മതിച്ചു. 2024 ഫെബ്രുവരിയില്‍ ഡോ. സുഹൈല്‍ അന്‍ജും ട്രൈബ്യൂണലിന്റെ തെളിവെടുപ്പ് പുരോഗമിക്കുന്നതിനിടെ മാതൃരാജ്യമായ പാക്കിസ്ഥാനിലേക്ക് മടങ്ങിപ്പോയിരുന്നു. തിരികെ യുകെയിലേക്ക് വരാനും ഡോക്ടറായി പ്രാക്ടീസ് ചെയ്യാനും ആഗ്രഹിക്കുന്നതായി ഡോ. സുഹൈല്‍ മെഡിക്കല്‍ ട്രൈബ്യൂണലിനോട് പറഞ്ഞു. തന്നെ വിശ്വസിച്ച എല്ലാവരെയും നിരാശപ്പെടുത്തി. ഇത് ഇനിയൊരിക്കലും ആവര്‍ത്തിക്കില്ല. എല്ലാവരോടും മാപ്പ് ചോദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 
Other News in this category

 
 




 
Close Window