Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
 
 
UK Special
  Add your Comment comment
തലയില്‍ വെടിയുണ്ട പേറി നടക്കുന്ന മലയാളി പെണ്‍കുട്ടിക്ക് ആശ്വാസം, പ്രതിക്ക് ജീവപര്യന്തം
reporter

ലണ്ടന്‍: ഉണങ്ങാത്ത മുറിവുകളും തലയില്‍ വെടിയുണ്ടയും പേറി നടക്കുന്ന ലിസേല്‍ മരിയയ്ക്ക് ആശ്വസിക്കാം. അവളെ ഈ അവസ്ഥയിലേക്കു തള്ളിവിട്ടയാളെ യുകെ കോടതി ജീവപര്യന്തം തടവിനു വിധിച്ചു. 34 വര്‍ഷത്തേക്ക് പരോള്‍ അനുവദിക്കരുതെന്നും വിധിയിലുണ്ട്. ലിസേല്‍ ഉള്‍പ്പെടെ 4 പേര്‍ക്കു നേരെയാണ് യുകെ പൗരന്‍ ജാവോണ്‍ റൈലി (33) വെടിയുതിര്‍ത്തത്. കിഴക്കന്‍ ലണ്ടനിലെ ഹാക്‌നിയിലെ റസ്റ്ററന്റില്‍ മാതാപിതാക്കള്‍ക്കൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേയാണ് പറവൂര്‍ ഗോതുരുത്ത് ആനത്താഴത്ത് അജീഷ്- വിനയ ദമ്പതികളുടെ ഏക മകള്‍ ലിസേല്‍ മരിയയ്ക്ക് (9) വെടിയേറ്റത്.

2024 മേയ് 29ന് രാത്രിയാണു സംഭവം. ബൈക്കിലെത്തിയ ജാവന്‍ റൈലി റസ്റ്ററന്റിനു പുറത്തിരിക്കുകയായിരുന്ന മൂന്നംഗ സംഘത്തിനു നേരെയാണ് വെടിയുതിര്‍ത്തത്. യുകെയില്‍ ഹെറോയിന്‍ ഇറക്കുമതി ചെയ്യുന്ന സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു അത്. പക്ഷേ ആദ്യ വെടിയേറ്റത് ലിസേലിനായിരുന്നു. ഗുരുതരനിലയില്‍ 3 മാസം ആശുപത്രിയില്‍ക്കഴിഞ്ഞ ലിസേലിന്റെ തലയില്‍നിന്നു വെടിയുണ്ട നീക്കം ചെയ്യാനായില്ല.

 
Other News in this category

 
 




 
Close Window