Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8826 INR  1 EURO=110.1443 INR
ukmalayalampathram.com
Tue 11th Aug 2026
 
 
UK Special
  Add your Comment comment
ജീവനക്കാര്‍ക്കും പൈലറ്റുമാര്‍ക്കും വിലക്കുമായി ബ്രിട്ടീഷ് എയര്‍വേയ്‌സ്
reporter

ലണ്ടന്‍: യൂണിഫോമിലായിരിക്കുമ്പോള്‍ പൊതുസ്ഥലങ്ങളില്‍ കാപ്പി, ചായ, സോഡ എന്നിവ കുടിക്കുന്നതിന് ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനത്തിലെ ജീവനക്കാര്‍ക്കും പൈലറ്റുമാര്‍ക്കും വിലക്ക്. ജീവനക്കാര്‍ പൊതുസ്ഥലങ്ങളില്‍ വെള്ളമൊഴികെ മറ്റൊന്നും കുടിക്കാന്‍ പാടില്ലെന്നാണ് ബ്രിട്ടീഷ് എയര്‍വെയ്‌സ് നല്‍കിയ നിര്‍ദേശം. കാപ്പിയും മറ്റ് പാനീയങ്ങളും സ്റ്റാഫ് റൂമുകളോ കാന്റീനുകളോ പോലുള്ള പ്രത്യേക സ്ഥലങ്ങളില്‍ മാത്രമേ കുടിക്കാവൂ എന്നും നിര്‍ദേശമുണ്ട്.

വിമാന കമ്പനിയുടെ പ്രൊഫഷണല്‍ നിലവാരം നിലനിര്‍ത്താന്‍ വേണ്ടിയാണ് ഈ പുതിയ നിയമങ്ങളും മാര്‍ഗനിര്‍ദേശങ്ങളും കൊണ്ടുവന്നതെന്നാണ് റിപ്പോര്‍ട്ട്. പാനീയങ്ങള്‍ക്ക് പുറമെ, ജീവനക്കാരുടെ നഖം, ലിപ്സ്റ്റിക്, ഹെയര്‍സ്‌റ്റൈല്‍, കണ്ണടകള്‍ എന്നിവ സംബന്ധിച്ചുള്ള നിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കണം. യൂണിഫോം ധരിച്ച് യാത്ര ചെയ്യുന്നതും ബ്രിട്ടീഷ് എയര്‍വേയ്സ് വിലക്കിയിട്ടുണ്ട്. മറ്റ് വിമാന കമ്പനികളില്‍ മിക്കവയും ജീവനക്കാരെ യൂണിഫോമില്‍ യാത്ര ചെയ്യാന്‍ അനുവാദിക്കാറുണ്ട്. അതിനാല്‍ ഈ നിയമം പക്ഷപാതപരമാണെന്ന് ജീവനക്കാര്‍ക്കിടയില്‍ വിമര്‍ശനം ഉയര്‍ന്നു. ഇത്തരം നിര്‍ദേശങ്ങള്‍ തൊഴിലിടത്തെ മെച്ചപ്പെടുത്തുന്നതിനാണ് എന്നാണ് വിമാന കമ്പനി അവകാശപ്പെടുന്നത്.

വിമാന ജീവനക്കാരും പൈലറ്റുമാരും താമസിക്കുന്ന ഹോട്ടലുകളുടെ ഫോട്ടോകളോ വീഡിയോകളോ എടുക്കുന്നതും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നതും ബ്രിട്ടീഷ് എയര്‍വെയ്‌സ് വിലക്കി. ഇതിന് കാരണമായി ബ്രിട്ടീഷ് എയര്‍വെയ്‌സ് പറയുന്നത് സുരക്ഷാ പ്രശ്‌നങ്ങളാണ്. എഐ ടൂളുകളും മറ്റും ഉപയോഗിച്ച് ഹോട്ടലുകള്‍ ഏതെന്ന് തിരിച്ചറിയുന്ന സാഹചര്യമുണ്ടെന്നും ഇത് ജീവനക്കാരെ അപകടത്തിലാക്കുന്ന സാഹചര്യം ഉണ്ടാക്കുമെന്നുമാണ് വിമാന കമ്പനിയുടെ വിശദീകരണം. ഈ നിര്‍ദേശം പാലിക്കാത്ത ജീവനക്കാര്‍ക്ക് അച്ചടക്ക നടപടികള്‍ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്. അതായത് ചെക്ക്-ഇന്‍ സമയത്തും വിമാനത്താവള ടെര്‍മിനലിലൂടെ നടക്കുമ്പോഴും യൂണിഫോമി ഫോട്ടോകള്‍ എടുത്താല്‍ ജീവനക്കാര്‍ക്ക് അച്ചടക്ക നടപടി നേരിടേണ്ടി വരും എന്നാണ് അറിയിപ്പ്.

 
Other News in this category

 
 




 
Close Window