Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
 
 
UK Special
  Add your Comment comment
ബ്രിട്ടനില്‍ സര്‍ക്കാര്‍ മാറ്റ് അനിവാര്യമെന്ന് മസ്‌ക്
reporter

ലണ്ടന്‍: കുടിയേറ്റക്കാര്‍ യുകെ കയ്യടക്കുന്നുവെന്ന് ആരോപിച്ച് ലണ്ടനില്‍ നടക്കുന്ന പ്രതിഷേധത്തെ അഭിസംബോധന ചെയ്ത് ടെസ്ല സിഇഒയും എക്സ് ഉടമയുമായ ഇലോണ്‍ മസ്‌ക്. 'ആക്രമണം അടുത്തെത്തി, ഒന്നുകില്‍ നിങ്ങള്‍ക്ക് പോരാടാം അല്ലെങ്കില്‍ മരിക്കാം' എന്നു പറഞ്ഞ മസ്‌ക് ബ്രിട്ടനില്‍ സര്‍ക്കാര്‍ മാറ്റം അനിവാര്യമാണെന്നും വിഡിയോ സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.

'ഇപ്പോള്‍ സംഭവിക്കുന്നത് ബ്രിട്ടന്റെ നാശമാണ്. ആക്രമണം നിങ്ങളുടെ അടുത്തെത്തി. നിങ്ങള്‍ക്ക് മറ്റു മാര്‍ഗങ്ങളില്ല. നിങ്ങള്‍ ആക്രമണം തിരഞ്ഞെടുത്താലും ഇല്ലെങ്കിലും, അത് നിങ്ങളുടെ അടുത്തേക്ക് വരും. ഒന്നുകില്‍ പോരാടുക, അല്ലെങ്കില്‍ മരിക്കുക. ബ്രിട്ടനില്‍ ഒരു സര്‍ക്കാര്‍ മാറ്റം ഉണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നമുക്ക് ഇനി നാലു വര്‍ഷം കൂടി സമയമില്ല, എന്തെങ്കിലും ചെയ്യേണ്ടതുണ്ട്. പാര്‍ലമെന്റ് പിരിച്ചുവിടുകയും തിരഞ്ഞെടുപ്പു നടത്തുകയും വേണം'' മസ്‌ക് പറഞ്ഞു. ലണ്ടനില്‍ പൗരന്മാരേക്കാള്‍ കുടിയേറ്റക്കാര്‍ക്കാണ് കോടതിയില്‍ കൂടുതല്‍ പരിഗണനയെന്നു പറഞ്ഞ മസ്‌ക് യുകെ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവും ഉയര്‍ത്തി. ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകത്തെയും മസ്‌ക് പരാമര്‍ശിച്ചു. ഒന്നരലക്ഷത്തോളം പേരാണ് പ്രതിഷേധ റാലിയില്‍ പങ്കെടുത്തത്.

 
Other News in this category

 
 




 
Close Window