Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
 
 
UK Special
  Add your Comment comment
'ആമി' കൊടുങ്കാറ്റ് യുകെയില്‍ അതിശക്തമായ കാറ്റും മഴയും വിതയ്ക്കും; മുന്നറിയിപ്പ് ശക്തമാകുന്നു
reporter

ലണ്ടന്‍: നോര്‍ത്ത് അറ്റ്ലാന്റിക് മേഖലയില്‍ രൂപംകൊണ്ടുകൊണ്ടിരിക്കുന്ന 'ആമി' കൊടുങ്കാറ്റ് വെള്ളിയാഴ്ചയും ശനിയാഴ്ചയും യുകെയില്‍ ശക്തമായ കാറ്റും മഴയും വിതയ്ക്കുമെന്നു കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ചുഴലിക്കാറ്റുകള്‍ കൂടി ഒപ്പമുണ്ടായതിനാല്‍ കൊടുങ്കാറ്റിന് കൂടുതല്‍ ശക്തി പകരാന്‍ സാധ്യതയുണ്ട്.

നിലവില്‍ രൂപപ്പെടുന്ന ഘട്ടത്തിലായിരുന്നെങ്കിലും അടുത്ത 24 മണിക്കൂറിനുള്ളില്‍ 'ആമി' സ്ഫോടനാത്മകമായ അവസ്ഥയിലേക്ക് മാറുമെന്നു കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍. സഞ്ചാരപാത സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുമ്പോഴും യുകെയിലേക്കുള്ള അതിശക്തമായ കാറ്റ് ഉറപ്പായതായാണ് റിപ്പോര്‍ട്ട്.

വെള്ളിയാഴ്ച വൈകുന്നേരത്തോടെ നോര്‍ത്ത് വെസ്റ്റ് സ്‌കോട്ട്ലണ്ടിലാണ് കൊടുങ്കാറ്റ് ആദ്യം എത്തുമെന്നു കരുതപ്പെടുന്നത്. ഈ ഘട്ടത്തില്‍ നോര്‍ത്ത്, വെസ്റ്റ് സ്‌കോട്ട്ലണ്ടില്‍ 60 മുതല്‍ 70 മൈല്‍ വേഗതയുള്ള തിരമാലകളും കാറ്റും പ്രതീക്ഷിക്കപ്പെടുന്നു. ഉയര്‍ന്ന പ്രദേശങ്ങളില്‍ കാറ്റ് വേഗം 100 മൈല്‍ വരെ എത്താന്‍ സാധ്യതയുണ്ട്.

യുകെയിലെ മറ്റ് നോര്‍ത്തേണ്‍, വെസ്റ്റേണ്‍ മേഖലകളിലും ശക്തമായ കാറ്റ് വീശും. സ്‌കോട്ട്ലണ്ടിന്റെ മധ്യഭാഗത്ത് കാറ്റ് വിനാശകരമാകാന്‍ സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്. ശനിയാഴ്ചയോടെ കാറ്റ് കുറയുകയും മഴയ്ക്ക് വഴിമാറുകയും ചെയ്യും. നോര്‍ത്ത് വെസ്റ്റ് യുകെ, അയര്‍ലണ്ട് മേഖലകളില്‍ ശനിയാഴ്ച രാവിലെ വരെ കാറ്റിനും മഴയ്ക്കുമുള്ള മുന്നറിയിപ്പ് തുടരും.

 
Other News in this category

 
 




 
Close Window