Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
 
 
UK Special
  Add your Comment comment
യുകെ ഭവനവിപണി വളര്‍ച്ചയിലേക്ക് തിരിച്ചുകയറുന്നു
reporter

ലണ്ടന്‍: സെപ്റ്റംബറില്‍ യുകെ ഭവനവിപണി വീണ്ടും വളര്‍ച്ചയുടെ പാതയിലേക്ക് തിരിയുകയാണ്. വീടുകളുടെ ശരാശരി വില 271,995 പൗണ്ടിലേക്ക് ഉയര്‍ന്നതായി നേഷന്‍വൈഡ് ബില്‍ഡിംഗ് സൊസൈറ്റി അറിയിച്ചു. ആഗസ്റ്റില്‍ 0.1 ശതമാനം കുറവുണ്ടായിരുന്ന വിലയില്‍ നിന്നാണ് ഈ തിരിച്ചുവരവ്. വാര്‍ഷിക വളര്‍ച്ചാ നിരക്കും 2.1 ശതമാനത്തില്‍ നിന്ന് 2.2 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.

ഭവനവിപണിയില്‍ ഇപ്പോള്‍ സ്ഥിരതയുള്ള പ്രവണത കാണുന്നുവെന്ന് ബില്‍ഡിംഗ് സൊസൈറ്റിയുടെ ചീഫ് ഇക്കണോമിസ്റ്റ് റോബര്‍ട്ട് ഗാര്‍ഡ്‌നര്‍ പറഞ്ഞു. ''മഹാമാരിക്ക് മുമ്പുള്ള ശരാശരിയോട് അടുത്തതായാണ് ഇപ്പോള്‍ വീട് വാങ്ങാന്‍ അംഗീകരിക്കപ്പെടുന്ന മോര്‍ട്ട്‌ഗേജുകളുടെ എണ്ണം. പ്രതിമാസം ഏകദേശം 65,000 മോര്‍ട്ട്‌ഗേജുകള്‍ അംഗീകരിക്കപ്പെടുന്നു,'' അദ്ദേഹം വ്യക്തമാക്കി.

ആഗോള സമ്പദ് വ്യവസ്ഥയില്‍ തുടരുന്ന അനിശ്ചിതത്വങ്ങള്‍ക്കിടയിലും യുകെയിലെ ഭവനവിപണിക്ക് പിന്തുണ ലഭിക്കുന്നതായി വിലയിരുത്തപ്പെടുന്നു. തൊഴിലില്ലായ്മ കുറയുകയും, വരുമാനം ആരോഗ്യകരമായി ഉയരുകയും, കുടുംബങ്ങളുടെ സാമ്പത്തിക നില ശക്തമായി തുടരുകയും ചെയ്യുന്നത് വിപണിക്ക് ഉത്തേജനമാകുന്നു. ''ബാങ്ക് റേറ്റ് വീണ്ടും കുറയുകയാണെങ്കില്‍ വിപണി കൂടുതല്‍ മെച്ചപ്പെടുമെന്ന പ്രതീക്ഷയുണ്ട്,'' റോബര്‍ട്ട് ഗാര്‍ഡ്‌നര്‍ കൂട്ടിച്ചേര്‍ത്തു.

 
Other News in this category

 
 




 
Close Window