Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.0082 INR  1 EURO=109.866 INR
ukmalayalampathram.com
Tue 08th Sep 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കാനാണ് തീരുമാനം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍
Text By: UK Malayalam Pathram
സംസ്ഥാനത്ത് ഉണ്ടായ തിരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കുന്നു, ഈ തോല്‍വിയോടെ ഇടത് മുന്നണിയാകെ തീര്‍ന്നുപോയി എന്ന് ചില വലത് പക്ഷ കേന്ദ്രങ്ങള്‍ ആഘോഷിക്കുന്നുണ്ട്. അങ്ങനെയങ്ങ് കരുതേണ്ടതില്ല.

102 സീറ്റിന് മേല്‍ LDF ന് ഇനി ഭാവി ഉണ്ടാകില്ലന്ന് പറയുന്നവര്‍ എ.കെ. ആന്റണി പറഞ്ഞത് ഓര്‍ത്താല്‍ മതി. ജനങ്ങളാണ് അന്തിമ വിധികര്‍ത്താക്കള്‍. ഞങ്ങളെ ജനം എന്തുകൊണ്ട് ഇത്തവണ മാറ്റി നിര്‍ത്തി എന്ന് പരിശോധിച്ച് വരികയാണ്. കുറ്റവും കുറവും ദൗര്‍ബല്യങ്ങളും കണ്ടെത്തി തിരുത്തും. ജനങ്ങളോടൊപ്പം നില്‍ക്കുന്നത് കൊണ്ടാണ് ആ സമീപനം.

എന്നും ജനങ്ങള്‍ക്ക് ഒപ്പമാണ്. ജനങ്ങള്‍ക്ക് വേണ്ടിയുള്ള എല്ലാ പുരോഗമന നടപടികളെ പിന്തുണക്കും.എല്‍ഡിഎഫ് ശക്തമായി തിരിച്ചുവരും. ജനങ്ങളുടെ ക്ഷേമത്തിന് ഉതകുന്ന എല്ലാ പദ്ധതികളെയും പ്രതിപക്ഷം പിന്‍താങ്ങുമെന്നും മറിച്ചാണെങ്കില്‍ അതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.
 
Other News in this category

 
 




 
Close Window