Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 08th Oct 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
നോപ്പാളും ഇന്ത്യയുമായുള്ള പ്രശ്‌നത്തില്‍ മൂന്നാമതൊരു രാജ്യം ഇടപെടണ്ട: നയം വ്യക്തമാക്കി ഇന്ത്യ
Text By: UK Malayalam Pathram
നേപ്പാളുമായുള്ള അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ വേണ്ടെന്ന് വ്യക്തമാക്കി ഇന്ത്യ. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പ്രശ്നം പരിഹരിക്കുന്നതിന് ചൈനയുടെയും യുകെയുടെയും ഇടപെടല്‍ നേപ്പാള്‍ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ തേടിയതിന് മറുപടിയായാണ് പ്രതികരണം. അതിര്‍ത്തി പ്രശ്നത്തിന്റെ എല്ലാ വശങ്ങളും പരിഹരിക്കുന്നതിനായി ഇന്ത്യയും നേപ്പാളും ഉഭയകക്ഷി സംവിധാനങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.

ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയെക്കുറിച്ചുള്ള നേപ്പാള്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങളും തുടര്‍ന്ന് നേപ്പാള്‍ വിദേശകാര്യ മന്ത്രാലയം ഈ വിഷയത്തില്‍ പുറപ്പെടുവിച്ച പ്രസ്താവനയും ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
 
Other News in this category

 
 




 
Close Window