Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6505 INR  1 EURO=110.2657 INR
ukmalayalampathram.com
Thu 17th Sep 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ഡല്‍ഹിയില്‍ കൊക്രോച്ച് പാര്‍ട്ടിയുടെ പ്രതിഷേധ പ്രകടനം ; നേതാവ് അഭിജിത് അമേരിക്കയില്‍ നിന്ന് സമരത്തിനെത്തി
Text By: UK Malayalam Pathram
കൊക്രോച്ച് പാര്‍ട്ടി (സിജെപി) ഡല്‍ഹിയില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്ലക്കാര്‍ഡുകളും ബാനറുകളുമായി നൂറുകണക്കിനു പേര്‍ പങ്കാളികളായി എത്തി. പ്രതിഷേധക്കാരുടെ നേതാവ് അഭിജിത് ദീപ്കെ അമേരിക്കയില്‍ നിന്ന് സമരത്തിനായി ഡല്‍ഹിയില്‍ എത്തി. നീണ്ട പോരാട്ടമാണെന്നും തങ്ങളെ ഇവിടെനിന്ന് തുടച്ചുമാറ്റാനാവില്ലെന്നും ജനക്കൂട്ടത്തെ അഭിസംബോധ ചെയ്ത് അഭിജിത് പറഞ്ഞു.രാവിലെ 10 മണിക്കാണ് ജന്തര്‍ മന്തറില്‍ പ്രതിഷേധം ആരംഭിച്ചത്. യുഎസില്‍നിന്നു രാവിലെ ഡല്‍ഹിയിലെത്തിയ സിജെപി സ്ഥാപകന്‍ അഭിജിത്തിന് ഡല്‍ഹി പൊലീസില്‍നിന്ന് പ്രതിഷേധം സംഘടിപ്പിക്കാന്‍ അനുമതി ലഭിക്കുകയായിരുന്നു. വൈകിട്ട് 5 മണിവരെ ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കാം.

പുസ്തകവും ത്രിവര്‍ണ പതാകയുമായി സമരത്തിനെത്തണമെന്ന് ദീപ്കെ ട്വീറ്റ് ചെയ്തു. കരുണയുടേയും കൃതജ്ഞതയുടേയും അടയാളമായി പോലീസുകാര്‍ക്ക് പൂക്കള്‍ സമര്‍പ്പിക്കണം. സമരം സമാധാന പൂര്‍ണമായിരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പ്രതിഷേധം കണക്കിലെടുത്ത് ധര്‍മേന്ദ്ര പ്രധാന്റെ വസതി ഉള്‍പ്പെടെ ഡല്‍ഹിയിലുടനീളം സുരക്ഷ ശക്തമാക്കി. ഡല്‍ഹി വിമാനത്താവളം, അതിര്‍ത്തി പ്രവേശന കവാടങ്ങള്‍, മറ്റു പ്രധാന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പോലീസ് കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിപ്പിച്ചു.
 
Other News in this category

 
 




 
Close Window