Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 08th Oct 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
വി.ഡി മുഖ്യമന്ത്രിയാകണം; കെ.സി. മുഖ്യമന്ത്രിയാകണം: ജയിച്ച കോണ്‍ഗ്രസുകാര്‍ പക്ഷം തിരിഞ്ഞ് തെരുവില്‍ പ്രകടനം
Text By: UK Malayalam Pathram
അതേസമയം ആരാകണം മുഖ്യമന്ത്രിയെന്ന കാര്യം തീരുമാനിക്കാന്‍ എ ഐ സി സി നിരീക്ഷകരുടെ നേതൃത്വത്തില്‍ നിര്‍ണായക ചര്‍ച്ചകള്‍ തിരുവനന്തപുരത്ത് പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസില്‍ പോരും കനക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനത്തിനായി കെ സി വേണുഗോപാല്‍, വി ഡി സതീശന്‍, രമേശ് ചെന്നിത്തല പക്ഷങ്ങള്‍ അരയും തലയും മുറുക്കിയിരിക്കുകയാണ്. എം എല്‍ എമാരുടെ പിന്തുണ കെ സി പക്ഷത്തിനാണ് കൂടുതലെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ വി ഡി സതീശനായി തെരുവിലിറങ്ങി പ്രവര്‍ത്തകര്‍. വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ പ്രകടനം നടന്നു. പടനയിച്ചവര്‍ നാട് ഭരിക്കട്ടെയെന്ന മുദ്രാവാക്യം വിളികളോടെയായിരുന്നു പ്രകടനം. അതേസമയം നേതാക്കള്‍ക്കായി ഫ്‌ലക്‌സ് പോര് തുടരുകയാണ്.

എറണാകുളം നെട്ടൂരില്‍ പട നയിച്ചവന്‍ നാട് നയിക്കട്ടെ എന്ന മുദ്രാവാക്യമുയര്‍ത്തി പ്രവര്‍ത്തകര്‍ രംഗത്തെത്തി.തൃശൂരില്‍ കൊടുങ്ങല്ലൂരും പെരുന്പിലാവും പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി.കണ്ണൂരില്‍ പഴയങ്ങാടിയിലും, ഇരിട്ടിയിലും കോഴിക്കോട് കുറ്റ്യാടിയിലും സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി പ്രവര്‍ത്തകര്‍ രംഗത്തെത്തി.
 
Other News in this category

 
 




 
Close Window