Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
തെരുവില്‍ പൊരുതിയ വിദ്യാര്‍ഥികളെ ഓര്‍ത്ത് അഭിമാനിക്കുന്നു, അവര്‍ ധീരരാണ് - രാഹുല്‍ ഗാന്ധി
Text By: UK Malayalam Pathram
വിദ്യാര്‍ഥികളെ പ്രശംസിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ജനാധിപത്യത്തിനായി തെരുവില്‍ പൊരുതിയ വിദ്യാര്‍ഥികളെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്നും അവര്‍ ധീരരാണെന്നും എക്സില്‍ പങ്കുവച്ച വിഡിയോ സന്ദേശത്തില്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കി. സിജെപി എന്ന് പരാമര്‍ശിക്കാതെയാണ് രാഹുലിന്റെ പോസ്റ്റ്.

വിദ്യാഭ്യാസ രംഗത്തെ പുനര്‍നിര്‍മിക്കാനുള്ള പ്രധാനപ്പെട്ട ചുവടുവയ്പ്പാണ് ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തങ്ങളുടേയും രാജ്യത്തിന്റേയും ഭാവിയ്ക്കായി, ജനാധിപത്യത്തിന്റെ സംരക്ഷണത്തിനായി, ഭരണഘടനയ്ക്കായി പൊരുതിയ ഓരോ വിദ്യാര്‍ഥിയേയും അഭിനന്ദിക്കുന്നു. സമൂഹത്തില്‍ ദുരിതം അനുഭവിക്കുന്ന കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും പാവപ്പെട്ടവര്‍ക്കും ഭരണകൂടം അടിച്ചമര്‍ത്തുന്ന ഓരോ മനുഷ്യര്‍ക്കും ഇത് ഊര്‍ജം പകരുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
 
Other News in this category

 
 




 
Close Window