Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 08th Oct 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം; 24 മണിക്കൂറും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ഏറ്റെടുക്കൂ; ജഗദീഷ്
Text By: UK Malayalam Pathram
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കില്ലെന്ന് നടന്‍ ജഗദീഷ്. പരിഗണിച്ചതില്‍ വലിയ അഭിമാനം. യോഗ്യരായ പലരും സിനിമ മേഖലയില്‍ തന്നെ ഉണ്ട്. താനാരുടേയും പേര് നിര്‍ദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഏറ്റെടുക്കണമെന്ന് ബന്ധപ്പെട്ടവര്‍ സമീപിച്ചിരുന്നു. അഭിനയത്തില്‍ തന്നെ തുടരാനാണ് താത്പര്യം. 24 മണിക്കൂറും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ അങ്ങനെ ഒരു സ്ഥാനം ഏറ്റെടുക്കൂ. സര്‍ക്കാര്‍ മാറിയ പശ്ചാത്തലത്തിലാണ് റസൂല്‍ പൂക്കുട്ടി രാജിക്കത്ത് കൈമാറിയത്. പദവികള്‍ വേണ്ടെന്ന് ജഗദീഷ് പറയുന്നുണ്ടെങ്കിലും ചര്‍ച്ചയില്‍ പേരുണ്ട്.

റസൂല്‍ പൂക്കുട്ടിയോട് സ്ഥാനത്ത് തുടരണമെന്ന നിര്‍ദേശം യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയിരുന്നില്ല. ചെയര്‍മാന്‍ സ്ഥാനത്തേക്ക് പല പേരുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. സലീം കുമാര്‍, ജഗദീഷ്, ദീപു കരുണാകരന്‍, പ്രിയങ്ക നായര്‍ എന്നിവരുടെ പേര് അധ്യക്ഷ സ്ഥാനത്തേക്ക് ചര്‍ച്ച ചെയ്യുന്നുണ്ട്.
 
Other News in this category

 
 




 
Close Window