Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.9384 INR
ukmalayalampathram.com
Fri 18th Sep 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
വിജയ് നയിക്കുന്ന 108 സീറ്റുകളുള്ള പാര്‍ട്ടിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണം - കമല്‍ ഹാസന്‍
Text By: UK Malayalam Pathram
ഭരണഘടനാ ഉത്തരവാദിത്തം നിറവേറ്റാന്‍ ഗവര്‍ണര്‍ തയ്യാറാകണമെന്നു കമല്‍ഹാസന്‍. ജനങ്ങളുടെ തീരുമാനത്തെയും തമിഴ്‌നാടിനെയും അപമാനിക്കുന്ന നിലപാട്. 108 സീറ്റുകളുള്ള ടി വി കെ യെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണം. - കമല്‍ ഹാസന്‍ എക്‌സില്‍ കുറിച്ചു. തിരഞ്ഞെടുപ്പ് വേളയില്‍ ഡിഎംകെയ്ക്കെപ്പമായിരുന്നു കമല്‍ഹാസന്‍. ഇതുവരേയും സത്യപ്രതിജ്ഞ നടത്താന്‍ സാധിച്ചിട്ടില്ലെന്നത് നാണക്കേടാണെന്നാണ് കമല്‍ ഹാസന്‍ പറയുന്നത്. തമിഴ്നാട് അസംബ്ലി തിരഞ്ഞെടുപ്പില്‍ ഇതുവരേയും ഒരു പാര്‍ട്ടിയ്ക്ക് മാത്രമായി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ജനങ്ങള്‍ നല്‍കിയിട്ടില്ല. ചരിത്രത്തില്‍ കേട്ടുകേള്‍വില്ലാത്തതാണ് ഇത്. എന്റെ സഹോദരനായ എംകെ സ്റ്റാലിന്‍ പറഞ്ഞത് ഞങ്ങള്‍ ജനങ്ങളുടെ വിധി മാനിക്കുന്നുവെന്നും ഉത്തരവാദിത്തമുള്ള പ്രതിപക്ഷമാകുമെന്നുമാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ പക്വതയെ ഞാന്‍ മാനിക്കുന്നുവെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.
 
Other News in this category

 
 




 
Close Window