Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.9384 INR
ukmalayalampathram.com
Fri 18th Sep 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാന്‍; അമേരിക്ക നാവിക ഉപരോധം തുടരുന്നത് ചൂണ്ടിക്കാട്ടിയാണ് നടപടി
Text By: UK Malayalam Pathram
ഹോര്‍മുസ് വീണ്ടും തുറന്നത് ഇന്നലെ ആയിരുന്നു. ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് നേരെയുള്ള ഉപരോധം അമേരിക്ക തുടര്‍ന്നാല്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് വ്യക്തമാക്കിയിരുന്നു. ഹോര്‍മുസ് തുറന്നതോടെ ഇന്ത്യയിലേക്കുള്‍പ്പടെ കപ്പലുകള്‍ അവശ്യസാധനങ്ങളുടെ എത്തുകയുണ്ടായിരുന്നു. കൂടാതെ എണ്ണ വില 120 ഡോളറില്‍ നിന്ന് കുറഞ്ഞതുമായിരുന്നു.

അതേസമയം, ഇറാന്‍-അമേരിക്ക രണ്ടാംഘട്ട സമാധാനചര്‍ച്ച തിങ്കളാഴ്ച ഇസ്ലാമാബാദില്‍ നടക്കുമെന്ന് ഇറാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്ക ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഒരു മണിക്കൂറില്‍ ട്രംപ് ഏഴ് അവകാശവാദങ്ങള്‍ നടത്തിയെങ്കിലും ഇവയെല്ലാം തെറ്റാണെന്നും നുണ പറഞ്ഞ് യുദ്ധം ജയിക്കാന്‍ അമേരിക്കയ്ക്കാവില്ലെന്നും ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബഗേര്‍ ഗാലിബഫ് വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window