Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
അലമാരയില്‍ സ്ഥലം ഇല്ലാത്തതിനാല്‍ മമത ബാനര്‍ജി എഴുതിയ പുസ്തകങ്ങള്‍ ബംഗാളിലെ ലൈബ്രറികളില്‍ നിന്ന് നീക്കം ചെയ്യുന്നു
Text By: UK Malayalam Pathram
ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എഴുതിയ പുസ്തകങ്ങള്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ പൊതുഗ്രന്ഥശാലകളില്‍ നിന്ന് ഒഴിവാക്കുന്നു. ഗ്രന്ഥശാലകളിലെ പുസ്തകശേഖരം വിപുലമായി പുനഃപരിശോധിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് ലൈബ്രറി സര്‍വീസ് മന്ത്രി ഗൗരി ശങ്കര്‍ ഘോഷ് സൂചന നല്‍കി. മമത എഴുതിയ പുസ്തകങ്ങള്‍ ഇപ്പോള്‍ ബംഗാള്‍ സര്‍ക്കാരിന്റെ നിരീക്ഷണത്തിലാണ്.
അറിവും ബൗദ്ധിക വികാസവും ദേശീയ ചിന്താഗതിയും വളര്‍ത്തുന്ന പുസ്തകങ്ങള്‍ക്കാണ് ലൈബ്രറികളില്‍ മുന്‍ഗണന നല്‍കേണ്ടതെന്ന് ആജ് തക് ബംഗ്ലയോട് സംസാരിക്കവേ മന്ത്രി ഗൗരി ശങ്കര്‍ ഘോഷ് പറഞ്ഞു. 'എപാങ് ഓപാങ് ഝപാങ്' (Epang Opang Jhapang) പോലുള്ള പുസ്തകങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുന്ന ലൈബ്രറികളില്‍ സ്ഥാനമുണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വായന പ്രോത്സാഹിപ്പിക്കുന്നതിനും യുവതലമുറയുടെ മാനസിക വികാസത്തിനും സഹായിക്കുന്ന സാഹിത്യസൃഷ്ടികള്‍ക്കായിരിക്കണം ലൈബ്രറികളിലെ സ്ഥലം മാറ്റിവെക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
Other News in this category

 
 




 
Close Window