Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ഇറാന്റെ പരമോന്നത നേതാവിന്റെ ഖബറടക്കം ജൂലൈയില്‍: 100 ദിവസം പിന്നിട്ട ശേഷം ആയത്തുള്ള ഖമനേയിക്ക് യാത്രാമൊഴി
Text By: UK Malayalam Pathram
ഇറാന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന പരമോന്നത നേതാവ് അലി ഖമനയിയുടെ മൃതദേഹം ജൂലൈ ഒന്‍പതിന് സംസ്‌കരിക്കും. അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിട്ട് 100 ദിവസം പിന്നിടുമ്പോഴാണ് അന്ത്യയാത്ര. ജൂലൈ നാല് മുതല്‍ ആരംഭിക്കുന്ന ബഹുദിന വിലാപയാത്രകള്‍ക്കും ചടങ്ങുകള്‍ക്കും ശേഷമായിരിക്കും ഖബറടക്കം. യുദ്ധസാഹചര്യങ്ങള്‍ കാരണം മുന്‍പ് മാര്‍ച്ച് മാസത്തില്‍ നടത്താനിരുന്ന സംസ്‌കാര ചടങ്ങുകള്‍ മാറ്റിവെക്കുകയായിരുന്നു. വടക്കുകിഴക്കന്‍ ഇറാനിലെ വിശുദ്ധ നഗരവും ഖമനയിയുടെ ജന്മനാടുമായ മഷാദിലാണ് സംസ്‌കാരം നടക്കുകയെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന് മുന്നോടിയായി ജൂലൈ നാല് മുതല്‍ മൂന്ന് ദിവസം ടെഹ്റാനിലും, തുടര്‍ന്ന് ജൂലൈ ഏഴിന് വിശുദ്ധ നഗരമായ കോമിലും വിലാപച്ചടങ്ങുകള്‍ നടക്കും.
സംയുക്ത വ്യോമാക്രമണത്തില്‍ ഖൊമേനി കൊല്ലപ്പെട്ട് 132 ദിവസങ്ങള്‍ക്ക് ശേഷമാണ് മുന്‍ പരമോന്നത നേതാവിന്റെ സംസ്‌കാരം ജന്മനാടായ മഷാദില്‍ ജൂലൈ ഒന്‍പതിന് നടക്കുമെന്ന് ഇറാനിയന്‍ അധികൃതര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.
 
Other News in this category

 
 




 
Close Window