Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ കര്‍ണാടകയില്‍ വന്‍ പ്രതിഷേധം
Text By: UK Malayalam Pathram
തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌ക്കെതിരെ കാവേരി നദീജല വിഷയത്തില്‍ കര്‍ണാടകയില്‍ പ്രതിഷേധം. കാവേരി നദി ജലം വിട്ടു നല്‍കുന്നതിനെതിരെയാണ് കര്‍ഷകരുടെയും കന്നഡ സംഘടനകളുടെയും പ്രതിഷേധം. മാണ്ഡ്യയില്‍ സി ജോസഫ് വിജയ് അഭിനയിച്ച ജനനായകന്‍ സിനിമയുടെ പോസ്റ്റര്‍ വലിച്ചുകീറി.സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിയ്ക്കില്ലെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി.

ആഗസ്റ്റ് മൂന്നിന് കാവേരി വിഷയത്തില്‍ മുഖ്യമന്ത്രി സി ജോസഫ് വിജയും കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറും തമ്മില്‍ ബംഗളൂരുവില്‍ ചര്‍ച്ച നടക്കാനിരിയ്‌ക്കെയാണ് പ്രതിഷേധം ശക്തമാകുന്നത്. നേരത്തെ, തമിഴ്‌നാടിന് അടുത്ത 15 ദിവസത്തേയ്ക്ക് 3500 ക്യുസെക്‌സ് വീതം ജലം നല്‍കാന്‍ കാവേരി വാട്ടര്‍ റഗുലേഷന്‍ കമ്മിറ്റി നിര്‍ദേശം നല്‍കിയിരുന്നു.
 
Other News in this category

 
 




 
Close Window