Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.8196 INR  1 EURO=110.424 INR
ukmalayalampathram.com
Sat 18th Jul 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുന്നു; പുതിയ പാര്‍ട്ടിയുണ്ടാക്കും - പി.വി അന്‍വര്‍.
Text By: UK Malayalam Pathram
തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുന്നതായും പുതിയ പാര്‍ട്ടിയുണ്ടാക്കുമെന്നും പിവി അന്‍വര്‍. എറണാകുളത്ത് ചേര്‍ന്ന ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അന്‍വര്‍ തീരുമാനം അറിയിച്ചത്.
ദേശീയ രാഷ്ട്രീയത്തില്‍ ഉരുത്തിരിയുന്ന സവിശേഷ സാഹചര്യം കണക്കിലെടുത്ത്,തൃണമൂല്‍ കോണ്‍ഗ്രസ് എന്ന നിലയില്‍ മുന്നോട്ടുപോകേണ്ടതില്ല എന്ന പ്രമേയം യോഗം ഐകകണ്‌ഠ്യേന അംഗീകരിച്ചെന്നും അദ്ദേഹം അറിയിച്ചു
ദേശീയതലത്തില്‍ രാഹുല്‍ ഗാന്ധിയും,ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തോട് സമരസപ്പെടുന്ന ആശയ ഘടനയുള്ള പുതിയ മതേതര രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window