Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.8027 INR  1 EURO=111.2718 INR
ukmalayalampathram.com
Fri 28th Aug 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
21 മന്ത്രിമാര്‍; മുഖ്യമന്ത്രി വി.ഡി. സതീശന്റെ മന്ത്രിസഭ നാളെ (18/05/2026) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും
Text By: UK Malayalam Pathram
നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍ ഉള്‍പ്പെടെ 21 അം?ഗങ്ങളുള്ള സമ്പൂര്‍ണ മന്ത്രിസഭ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പുതിയ നിയമസഭാ സ്പീക്കറാകും. നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവിലാണ് പുതിയ യുഡിഎഫ് സര്‍ക്കാര്‍ മന്ത്രിമാരുടെ അന്തിമപട്ടിക പൂര്‍ത്തിയാക്കിയത്.
നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍ രാജ്ഭവനിലെത്തി ?ഗവര്‍ണര്‍ക്ക് മന്ത്രിമാരുടെ പട്ടിക കൈമാറി. ഇതിന് ശേഷമാണ് മന്ത്രിമാരുടെ പട്ടിക പുറത്തുവിട്ടത്.

വി.ഡി സതീശന്‍, 2 രമേശ് ചെന്നിത്തല (ഹരിപ്പാട്), കെ മുരളീധരന്‍(വട്ടിയൂര്‍കാവ്), സണ്ണി ജോസഫ്(പേരാവൂര്‍), ടി സിദ്ധിക്ക്(കല്‍പ്പറ്റ), റോജി എം ജോണ്‍(അങ്കമാലി), എം ലിജു(കായംകുളം), എ പി അനില്‍കുമാര്‍(വണ്ടൂര്‍), പി സി വിഷ്ണുനാഥ്(കുണ്ടറ), ഒ ജെ ജനീഷ്(കൊടുങ്ങല്ലൂര്‍), കെ എ തുളസി(കോങ്ങാട്), ബിന്ദു കൃഷ്ണ(കൊല്ലം), പി കെ കുഞ്ഞാലികുട്ടി(മലപ്പുറം), പി കെ ബഷീര്‍(ഏറനാട്)
കെ എം ഷാജി(വേങ്ങര), എന്‍ ഷംസുദ്ധീന്‍ (മണ്ണാര്‍ക്കാട്), വി ഇ അബ്ദുല്‍ ഗഫൂര്‍(കളമശ്ശേരി), മോന്‍സ് ജോസഫ്(കടുത്തുരുത്തി), ഷിബു ബേബി ജോണ്‍(ചവറ), അനൂപ് ജേക്കബ്(പിറവം), സി പി ജോണ്‍ (തിരുവനന്തപുരം)
മുസ്ലീം ലീ?ഗിന് അഞ്ച് മന്ത്രിമാരുമാണ് ഉള്ളത്. അപു ജോണ്‍ ജോസഫാണ് ചീഫ് വിപ്പ്. സത്യപ്രതിജ്ഞാ ചടങ്ങിനായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രിയങ്ക ഗാന്ധി എന്നിവര്‍ ചടങ്ങിനെത്തും എന്നാണ് വിവരം.
 
Other News in this category

 
 




 
Close Window