Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
 
 
UK Special
  Add your Comment comment
യുവതിയുടെ സ്വകാര്യചിത്രങ്ങള്‍ ഔദ്യോഗിക ഫോണില്‍ പകര്‍ത്തി; മെറ്റ് പൊലീസ് സന്നദ്ധ വിഭാഗം മേധാവിയെ പുറത്താക്കി
reporter

ലണ്ടന്‍: യുവതിയുടെ സ്വകാര്യചിത്രങ്ങള്‍ പകര്‍ത്താന്‍ പൊലീസ് നല്‍കിയ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനെത്തുടര്‍ന്ന് മെറ്റ്രോപൊളിറ്റന്‍ പൊലീസിന്റെ സന്നദ്ധ വിഭാഗം മേധാവി ജെയിംസ് ഡെല്ലറെ സര്‍വീസില്‍നിന്ന് പുറത്താക്കി. ഉദ്യോഗസ്ഥരുടെ തെറ്റായ പെരുമാറ്റം കണ്ടെത്താനുള്ള പരിശോധനയിലാണ് സംഭവം പുറത്തുവന്നത്. 2025 ജൂലൈയിലും ഓഗസ്റ്റിലുമായി വാട്‌സാപ്പിലെ 'വ്യൂ വണ്‍സ്' സൗകര്യത്തിലൂടെ സ്വകാര്യ ഫോണില്‍ ലഭിച്ച രണ്ട് ചിത്രങ്ങളാണ് ഡെല്ലര്‍ ഔദ്യോഗിക ഫോണിന്റെ സഹായത്തോടെ പകര്‍ത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഒരുതവണ മാത്രം കാണാനാകുന്ന രീതിയില്‍ അയച്ച ചിത്രങ്ങള്‍ ഇങ്ങനെ സൂക്ഷിച്ചശേഷം സ്വന്തം ഫോണിലേക്ക് കൈമാറി. പിന്നീട് ഔദ്യോഗിക ഉപകരണത്തില്‍നിന്ന് അവ നീക്കം ചെയ്യുകയും ചെയ്തു.

'പ്രോജക്ട് ഗലാറ്റസറേ' എന്ന പേരില്‍ നടത്തിയ ഒരാഴ്ചത്തെ പരിശോധനയില്‍ പാലന്റിറിന്റെ ഫൗണ്ടറി സംവിധാനവും ഉപയോഗിച്ചിരുന്നു. ഇതിന്റെ സഹായത്തോടെയാണ് തെളിവുകള്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഡെല്ലറുടെ പ്രവൃത്തി അര്‍പ്പിച്ച വിശ്വാസത്തിന്റെ ലംഘനമാണെന്ന് മെറ്റ് പൊലീസ് കമാന്‍ഡര്‍ പീറ്റ് സ്റ്റീവന്‍സ് പ്രതികരിച്ചു. സന്നദ്ധ പൊലീസ് വിഭാഗത്തിന്റെ നേതൃത്വത്തിലുള്ളവര്‍ അച്ചടക്കത്തിലും സത്യസന്ധതയിലും മാതൃകയാകണമെന്നും അദ്ദേഹം വ്യക്തമാക്കി. ഡെല്ലറുടെ പേര് കോളജ് ഓഫ് പൊലീസിങ്ങിന്റെ വിലക്കുപട്ടികയില്‍ ഉള്‍പ്പെടുത്തും. ഇതോടെ വീണ്ടും പൊലീസ് സേവനത്തില്‍ പ്രവേശിക്കുന്നതിനും തടസ്സമാകും. അതേസമയം, ഔദ്യോഗിക ഉപകരണങ്ങളിലെ നിരീക്ഷണം ശക്തമാക്കുന്നതില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ സംഘടന നേരത്തേ ആശങ്ക അറിയിച്ചിരുന്നു. പാലന്റിറുമായുള്ള മറ്റൊരു കരാര്‍ തടഞ്ഞ ലണ്ടന്‍ മേയറുടെ ഓഫിസിന്റെ നടപടിക്കെതിരെ കമ്പനി നിയമനടപടിയും സ്വീകരിച്ചിട്ടുണ്ട്.

 
Other News in this category

 
 




 
Close Window