Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
 
 
UK Special
  Add your Comment comment
വെയില്‍സില്‍ കത്തിനശിച്ച വാനില്‍ ഗര്‍ഭിണിയുടെ മൃതദേഹം; അറസ്റ്റിലായ യുവാവ് റിമാന്‍ഡില്‍
reporter

നോര്‍ത്ത് വെയില്‍സ്: ഗര്‍ഭിണിയായ യുവതിയെ തീപിടിച്ച വാനിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കേസില്‍ അറസ്റ്റിലായ തോമസ് ബെല്ലിനെ (38) കോടതി റിമാന്‍ഡ് ചെയ്തു. സമന്ത നതാലി ഫിത്തിയന്‍ (38) മരിച്ച സംഭവത്തിലാണ് നടപടി. തീപിടിത്തം ആരംഭിക്കുമ്പോള്‍ സമന്ത ജീവനോടെയുണ്ടായിരുന്നെന്നും പൊള്ളലാണ് മരണകാരണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.

റൈലിലെ വ്യാവസായിക മേഖലയ്ക്കു സമീപത്തായിരുന്നു സംഭവം. വാനില്‍ തീ പടര്‍ന്നതറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ്, തീയണച്ചതിനു പിന്നാലെ നടത്തിയ പരിശോധനയിലാണ് സമന്തയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് അറസ്റ്റിലായ ബെല്ലിനെ മോള്‍ഡ് ക്രൗണ്‍ കോടതിയില്‍ ഹാജരാക്കി.

സമന്തയുമായി പരിചയമുണ്ടെന്ന് ബെല്‍ കോടതിയില്‍ സമ്മതിച്ചു. എന്നാല്‍ വാഹനത്തിന് തീയിട്ടെന്ന ആരോപണം ഇയാള്‍ നിഷേധിച്ചു. അന്വേഷണത്തിന്റെ ഭാഗമായി 47 വയസ്സുള്ള മറ്റൊരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നവംബര്‍ അവസാനത്തോടെ ബെല്ലിനെ വീണ്ടും കോടതിയില്‍ ഹാജരാക്കും. കേസിന്റെ വിചാരണ 2027 ഏപ്രിലില്‍ തുടങ്ങുമെന്നാണ് പ്രാഥമിക വിവരം.

 
Other News in this category

 
 




 
Close Window