Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.5175 INR  1 EURO=107.4345 INR
ukmalayalampathram.com
Mon 29th Jun 2026
 
 
UK Special
  Add your Comment comment
യുകെയില്‍ വോട്ടു ചെയ്യാന്‍ ആണുങ്ങള്‍ കൂടുതലായി എത്തും: കണക്ക് വിവരിച്ച് മുന്നറിയിപ്പ്
Text By: UK Malayalam Pathram
യുകെയിലെ തെരഞ്ഞെടുപ്പുകളില്‍ പുരുഷാധിപത്യം തുടരുകയാണ്. യുകെയില്‍ അടുത്ത ആഴ്ച നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ വനിതകളുടെ പങ്കാളിത്തം വലിയ രീതിയില്‍ കുറവായിരിക്കുമെന്ന് ക്യാംപെയ്ന്‍ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി. ലോക്കല്‍, മേയര്‍ തുടങ്ങി തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ പുരുഷന്മാര്‍ സ്ത്രീകളേക്കാള്‍ ഇരട്ടിയോളം കൂടുതലാണെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും പുരുഷന്മാര്‍ക്കാണ് മേല്‍ക്കോയ്മയുണ്ടാകാന്‍ സാധ്യതയെന്നാണ് ഡെമോക്രസി പ്രചാരണ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്.

മേയ് 7-ന് നടക്കുന്ന എല്ലാ തിരഞ്ഞെടുപ്പുകളിലുമായി മൊത്തം സ്ഥാനാര്‍ത്ഥികളില്‍ ഏകദേശം മൂന്നില്‍ ഒരു ഭാഗം (33%) മാത്രമാണ് സ്ത്രീകള്‍. ബാക്കി രണ്ട് ഭാഗവും അതായത് 67% പുരുഷന്മാരാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയും ലിംഗസമത്വം കൈവരിച്ചിട്ടില്ലെന്ന് 50:50 പാര്‍ലമെന്റ്, ഡെമോക്രസി ക്ലബ് എന്നിവയുടെ സംയുക്ത പഠനം വ്യക്തമാക്കുന്നു.

ഇംഗ്ലണ്ടിലെ ലോക്കല്‍ തിരഞ്ഞെടുപ്പുകളില്‍ സ്ത്രീകളുടെ പങ്കാളിത്തം 34% മാത്രമാണ്. മേയര്‍ തിരഞ്ഞെടുപ്പുകളില്‍ ഇത് 18% ആയി കുറയുന്നു. വനിതകളുടെ കുറഞ്ഞ പങ്കാളിത്തം ഭാവിയിലെ ഭരണത്തില്‍ പ്രതിഫലിക്കുമെന്നും, ഇത് തെറ്റായ പ്രവണതയാണെന്നും പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
 
Other News in this category

 
 




 
Close Window