Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.5175 INR  1 EURO=107.4345 INR
ukmalayalampathram.com
Mon 29th Jun 2026
 
 
UK Special
  Add your Comment comment
ലേബര്‍ പാര്‍ട്ടിയില്‍ പ്രതിസന്ധി രൂക്ഷം; ആരോഗ്യമന്ത്രി വെസ് സ്ട്രീറ്റിംഗ് രാജിവച്ചു
reporter

ലണ്ടന്‍: തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ ഭരണകക്ഷിയായ Labour Party യില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്നതിനിടെ ബ്രിട്ടനിലെ ആരോഗ്യമന്ത്രി Wes Streeting രാജിവച്ചു. പ്രധാനമന്ത്രി Keir Starmer ന്റെ നേതൃത്വത്തില്‍ ഇനി വിശ്വാസമില്ലെന്ന് വ്യക്തമാക്കിയ വെസ് സ്ട്രീറ്റിംഗ്, ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് പരാജയത്തിന് പാര്‍ട്ടിയുടെ ജനപ്രീതിയില്ലായ്മയാണ് പ്രധാന കാരണമെന്ന് എക്സില്‍ കുറിച്ചു. തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സ്റ്റാര്‍മര്‍ രാജിവെക്കണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമായിരുന്നു. എന്നാല്‍ രാജിക്ക് തയ്യാറാകില്ലെന്ന് സ്റ്റാര്‍മര്‍ വ്യക്തമാക്കിയതോടെയാണ് മന്ത്രിമാര്‍ രാജിവെച്ച് പ്രതിഷേധം കടുപ്പിച്ചത്.

ഇതിനകം നാല് മന്ത്രിമാര്‍ കൂടി രാജിവെച്ചിട്ടുണ്ട്. Jess Phillips, സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള പ്രത്യേക ചുമതലയുള്ള Alex Davies-Jones, കമ്മ്യൂണിറ്റി മന്ത്രി Miatta Fahnbulleh, ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട ചുമതലയുണ്ടായിരുന്ന Subir Ahmed എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളില്‍ പദവി ഒഴിഞ്ഞത്. അതേസമയം, നൂറിലധികം ലേബര്‍ എംപിമാര്‍ സ്റ്റാര്‍മര്‍ പടിയിറങ്ങണമെന്ന നിലപാടാണ് മുന്നോട്ടുവെച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിക്കുള്ളിലെ അസന്തോഷം കൂടുതല്‍ ശക്തമാകുന്നത് ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ വലിയ അനിശ്ചിതത്വത്തിനാണ് വഴിവെക്കുന്നത്.

 
Other News in this category

 
 




 
Close Window