Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=109.9263 INR
ukmalayalampathram.com
Sat 06th Jun 2026
 
 
UK Special
  Add your Comment comment
യുദ്ധഭീതിക്കിടയിലും യുകെ സമ്പദ്വ്യവസ്ഥയ്ക്ക് അപ്രതീക്ഷിത വളര്‍ച്ച; ജിഡിപിയില്‍ നേട്ടം
reporter

ലണ്ടന്‍: മിഡില്‍ ഈസ്റ്റ് സംഘര്‍ഷം യുകെയുടെ സമ്പദ്വ്യവസ്ഥയെ തകര്‍ക്കുമെന്ന ആശങ്കകള്‍ക്കിടെ രാജ്യത്തിന് ആശ്വാസമായി ജിഡിപി വളര്‍ച്ചാ കണക്കുകള്‍. യുദ്ധം ആരംഭിച്ച ആദ്യ മാസം തന്നെ ബ്രിട്ടന്‍ പ്രതീക്ഷിച്ചതിലും മികച്ച സാമ്പത്തിക വളര്‍ച്ച കൈവരിച്ചതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. Office for National Statistics പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മാര്‍ച്ചില്‍ യുകെയുടെ ജിഡിപി 0.3 ശതമാനം വളര്‍ച്ച നേടി. ഫെബ്രുവരിയിലെ 0.4 ശതമാനത്തില്‍ നിന്ന് നേരിയ ഇടിവുണ്ടായെങ്കിലും സംഘര്‍ഷ സാഹചര്യം നിലനില്‍ക്കുമ്പോഴും വളര്‍ച്ച നിലനിര്‍ത്താനായത് സര്‍ക്കാരിന് വലിയ ആശ്വാസമായാണ് വിലയിരുത്തുന്നത്. സാമ്പത്തിക വിദഗ്ധര്‍ 0.2 ശതമാനം വളര്‍ച്ച മാത്രമാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ 2026ലെ ആദ്യ മൂന്ന് മാസങ്ങളില്‍ യുകെ സമ്പദ്വ്യവസ്ഥ ആകെ 0.6 ശതമാനം വളര്‍ച്ച കൈവരിച്ചു.

Resolution Foundation പ്രകാരം ജി7 രാജ്യങ്ങളില്‍ ഏറ്റവും വേഗത്തില്‍ വളര്‍ന്ന സമ്പദ്വ്യവസ്ഥയാണ് ഇപ്പോള്‍ യുകെയുടേത്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ആദ്യ പാദത്തില്‍ യുകെ മികച്ച വളര്‍ച്ച നേടുന്നത്. സേവനമേഖല 0.8 ശതമാനം വളര്‍ച്ച കൈവരിച്ചു. കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ്, അഡ്വര്‍ടൈസിംഗ് മേഖലകളും മികച്ച പ്രകടനം കാഴ്ചവെച്ചു. മന്ദഗതിയിലായിരുന്ന നിര്‍മാണ മേഖലയും വീണ്ടും വളര്‍ച്ചയിലേക്ക് തിരിച്ചെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാന്‍ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ ജിഡിപി കണക്കുകളായതിനാല്‍ ഈ നേട്ടം സര്‍ക്കാരിന് ആത്മവിശ്വാസം നല്‍കുന്നതായാണ് വിലയിരുത്തല്‍. ചാന്‍സലറായ Rachel Reeves സ്വീകരിച്ച സാമ്പത്തിക നയങ്ങളാണ് വളര്‍ച്ചയ്ക്ക് സഹായകമായതെന്ന് അവര്‍ പ്രതികരിച്ചു.

 
Other News in this category

 
 




 
Close Window