Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.5175 INR  1 EURO=107.4345 INR
ukmalayalampathram.com
Mon 29th Jun 2026
 
 
UK Special
  Add your Comment comment
'അമാനുഷിക ശക്തിയുണ്ടെന്ന്' വിശ്വസിപ്പിച്ച് സ്ത്രീകളെ പീഡിപ്പിച്ചു; ഇന്ത്യന്‍ വംശജനായ ഇമാമിന് യുകെയില്‍ ജീവപര്യന്തം
reporter

ലണ്ടന്‍: അമാനുഷിക ശക്തിയുണ്ടെന്ന അവകാശവാദം ഉയര്‍ത്തി സ്ത്രീകളെയും പെണ്‍കുട്ടികളെയും ലൈംഗികമായി പീഡിപ്പിച്ച ഇന്ത്യന്‍ വംശജനായ ഇമാമിന് യുകെയില്‍ ജീവപര്യന്തം തടവുശിക്ഷ. Abdul Halim Khan (54) എന്ന ഇമാമിനെയാണ് കോടതി ശിക്ഷിച്ചത്. കുറഞ്ഞത് 20 വര്‍ഷമെങ്കിലും ഇയാള്‍ ജയിലില്‍ കഴിയേണ്ടിവരും. മതനേതാവെന്ന പദവി ദുരുപയോഗം ചെയ്ത് ഏഴ് സ്ത്രീകളെയും കുട്ടികളെയും ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. 12 വയസ്സുകാരിയെയും ഇയാള്‍ ഇരയാക്കിയതായി കോടതിയില്‍ തെളിഞ്ഞു. 2005 മുതല്‍ 2014 വരെയുള്ള കാലയളവില്‍ കിഴക്കന്‍ ലണ്ടനിലായിരുന്നു പീഡനങ്ങള്‍ നടന്നത്. ''തനിക്ക് അമാനുഷിക ശക്തിയുണ്ടെന്നും ജിന്ന് ബാധിച്ച അവസ്ഥയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ തനിക്കേ കഴിയൂ'' എന്നും വിശ്വസിപ്പിച്ചാണ് ഇയാള്‍ ഇരകളെ വലയിലാക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ബലാത്സംഗം, ലൈംഗികാതിക്രമം, കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനം ഉള്‍പ്പെടെ 21 കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ തെളിഞ്ഞത്. ഒരു യുവതിയുടെ അണ്ഡാശയ അര്‍ബുദം മാറ്റാന്‍ തനിക്കേ കഴിയൂവെന്ന് വിശ്വസിപ്പിച്ച് കാറില്‍ കയറ്റി വിജന സ്ഥലത്തെത്തിച്ച് ബലാത്സംഗം ചെയ്ത സംഭവവും കോടതിയില്‍ പരാമര്‍ശിക്കപ്പെട്ടു. ഫ്‌ലാറ്റുകളിലും ആളൊഴിഞ്ഞ സ്ഥലങ്ങളിലുമെത്തിച്ചാണ് ഇയാള്‍ പലപ്പോഴും അതിക്രമം നടത്തിയിരുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. Snaresbrook Crown Court ആണ് അബ്ദുല്‍ ഹലിം ഖാനെതിരെ ശിക്ഷ വിധിച്ചത്. പ്രധാനമായും ബംഗ്ലാദേശ് മുസ്ലിം സമുദായത്തില്‍പ്പെട്ട സ്ത്രീകളെയും പെണ്‍കുട്ടികളെയുമാണ് ഇയാള്‍ ലക്ഷ്യമിട്ടിരുന്നതെന്ന് ജഡ്ജി Leslie Cuthbert വിധിന്യായത്തില്‍ പറഞ്ഞു.

''ആത്മീയതയുടെ മറവില്‍ വിശ്വസിച്ചെത്തിയ പാവപ്പെട്ട സ്ത്രീകളെ സ്വന്തം ലൈംഗിക താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കുകയായിരുന്നു,'' എന്നും കോടതി നിരീക്ഷിച്ചു. സംഭവങ്ങള്‍ പുറത്തുപറഞ്ഞാല്‍ കുടുംബത്തിന് അപകടമുണ്ടാകുമെന്ന് പറഞ്ഞ് ഇയാള്‍ ഇരകളെ ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്. തങ്ങള്‍ക്ക് ഇയാള്‍ക്ക് യഥാര്‍ത്ഥത്തില്‍ അമാനുഷിക ശക്തിയുണ്ടെന്ന് വിശ്വാസമുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് പറഞ്ഞ സ്ഥലങ്ങളിലേക്ക് പോയതെന്നും ഇരകള്‍ മൊഴിനല്‍കി.

 
Other News in this category

 
 




 
Close Window