ലണ്ടന്‍: ചരിത്രപ്രസിദ്ധമായ Lord's Cricket Ground ക്രിക്കറ്റ് മൈതാനം ഈ വേനല്‍ക്കാലത്ത് ആഗോള ഡിജിറ്റല്‍ നയരൂപീകരണ ചര്‍ച്ചകളുടെ പ്രധാന വേദിയാകാന്‍ ഒരുങ്ങുന്നു. ലോര്‍ഡ്സില്‍ നടക്കുന്ന London Spirit മത്സരങ്ങള്‍ക്കിടയില്‍ യുകെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ലോകത്തെ പ്രമുഖ സാങ്കേതിക കമ്പനികളുടെ മേധാവികളും തമ്മില്‍ നിര്‍ണായക ചര്‍ച്ചകള്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്ത് നടപ്പാക്കാനിരിക്കുന്ന Online Safety Law സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്ന യുകെ ഡിജിറ്റല്‍ സുരക്ഷാ മന്ത്രി Kanishka Narayan ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
സാമൂഹിക മാധ്യമങ്ങളില്‍ ഉപയോക്താക്കളുടെ, പ്രത്യേകിച്ച് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള പൂര്‍ണ ഉത്തരവാദിത്തം ടെക് കമ്പനികള്‍ക്ക് മേല്‍ ചുമത്തുന്നതാണ് പുതിയ നിയമം. നിയമവുമായി ബന്ധപ്പെട്ട പൊതുജന അഭിപ്രായ ശേഖരണത്തിന്റെ സമയപരിധി മെയ് 26ന് അവസാനിക്കും. ഇതിനോടകം 63,000ത്തിലധികം ആളുകള്‍ സര്‍വേകളില്‍ പങ്കെടുത്തിട്ടുണ്ട്. അതില്‍ പകുതിയോളം കുട്ടികളാണെന്നത് വിഷയത്തിന്റെ ഗൗരവം വ്യക്തമാക്കുന്നതായി സര്‍ക്കാര്‍ വിലയിരുത്തുന്നു. യുവാക്കളുടെ ഓണ്‍ലൈന്‍ ജീവിതത്തിന് നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനൊപ്പം, യഥാര്‍ത്ഥ ലോകത്ത് കൂടുതല്‍ സജീവമാകാന്‍ ക്രിക്കറ്റ് പോലുള്ള കായിക വിനോദങ്ങളിലൂടെ ബദല്‍ അവസരങ്ങള്‍ ഒരുക്കേണ്ടതുണ്ടെന്ന് മന്ത്രി കനിഷ്‌ക നാരായണ്‍ പറഞ്ഞു.
വരാനിരിക്കുന്ന The Hundred ടൂര്‍ണമെന്റോടെ ലോര്‍ഡ്സ് ഈ ചര്‍ച്ചകളുടെ കേന്ദ്രമാകുമെന്നാണ് വിലയിരുത്തല്‍. Google, Microosft, Adobe തുടങ്ങിയ കമ്പനികളിലെ പ്രമുഖര്‍ ഉള്‍പ്പെട്ട ടെക് നിക്ഷേപകരാണ് ലണ്ടന്‍ സ്പിരിറ്റ് ടീമിന്റെ പുതിയ സഹഉടമകള്‍. 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിച്ച Australia യുടെ മാതൃക പഠിക്കാന്‍ മന്ത്രി ഉടന്‍ ഓസ്ട്രേലിയ സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം, യുകെയിലെ കായിക അടിസ്ഥാനസൗകര്യ വികസനത്തിനും സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്ന് മന്ത്രി അറിയിച്ചു. മുന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ചില വലിയ പദ്ധതികള്‍ സാമ്പത്തിക അവലോകനത്തില്‍ റദ്ദാക്കിയെങ്കിലും ദീര്‍ഘകാല ഫണ്ടിംഗിലൂടെ യുവാക്കള്‍ക്കായി ശക്തമായ കായിക അന്തരീക്ഷം സൃഷ്ടിക്കുമെന്നും അതില്‍ ക്രിക്കറ്റിന് നിര്‍ണായക പങ്കുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.