Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8826 INR  1 EURO=110.1443 INR
ukmalayalampathram.com
Tue 11th Aug 2026
 
 
UK Special
  Add your Comment comment
ബ്രിട്ടനില്‍ തൊഴിലില്ലായ്മ ഉയര്‍ന്നു; തൊഴില്‍ അവസരങ്ങള്‍ അഞ്ച് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍
reporter

ലണ്ടന്‍: ബ്രിട്ടനിലെ തൊഴിലില്ലായ്മ നിരക്ക് വീണ്ടും ഉയര്‍ന്നതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. തൊഴിലവസരങ്ങളുടെ എണ്ണവും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്കെത്തിയതോടെ ജോലി തേടുന്നവര്‍ക്കിടയില്‍ ആശങ്ക വര്‍ധിക്കുകയാണ്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2026 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ തൊഴിലില്ലായ്മ നിരക്ക് 5 ശതമാനമായി ഉയര്‍ന്നു. ഏപ്രിലിലെ 4.9 ശതമാനത്തില്‍നിന്നാണ് ഈ വര്‍ധന. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 0.5 ശതമാനം വര്‍ധനയും രേഖപ്പെടുത്തി.

അതേസമയം, കഴിഞ്ഞ മാസം വേതന പട്ടികയിലുള്ള തൊഴിലാളികളുടെ എണ്ണത്തില്‍ 0.3 ശതമാനത്തിന്റെ ഇടിവുണ്ടായി. തൊഴില്‍ ഒഴിവുകളുടെ എണ്ണം ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ 7.05 ലക്ഷമായി കുറഞ്ഞു. മുമ്പത്തെ മൂന്ന് മാസങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ 28,000 തൊഴില്‍ ഒഴിവുകളുടെ കുറവാണുണ്ടായത്. 2021ന് ശേഷം ആദ്യമായാണ് തൊഴില്‍ അവസരങ്ങള്‍ ഇത്രയും താഴ്ന്ന നിലയിലെത്തുന്നത്. ഹോസ്പിറ്റാലിറ്റി, റീട്ടെയില്‍ മേഖലകളിലാണ് തൊഴില്‍ ഒഴിവുകള്‍ ഏറ്റവും കൂടുതല്‍ കുറഞ്ഞത്. പ്രവര്‍ത്തന ചെലവുകള്‍ കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ തൊഴിലാളികളുടെ എണ്ണം കുറയ്‌ക്കേണ്ടിവരുമെന്ന് പബ്ബുകള്‍, കടകള്‍, റസ്റ്റോറന്റുകള്‍ എന്നിവയുടെ ഉടമകള്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

 
Other News in this category

 
 




 
Close Window