Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8826 INR  1 EURO=110.1443 INR
ukmalayalampathram.com
Tue 11th Aug 2026
 
 
UK Special
  Add your Comment comment
യുകെയിലെ പുതിയ കുടിയേറ്റ നിയന്ത്രണങ്ങള്‍; വിദേശ വിദ്യാര്‍ഥികളുടെ അപേക്ഷയില്‍ കുത്തനെ ഇടിവ്
reporter

ലണ്ടന്‍: യുകെയിലെ പുതിയ കുടിയേറ്റ നിയന്ത്രണങ്ങളും പഠനശേഷമുള്ള തൊഴില്‍ സാധ്യതകളിലെ അനിശ്ചിതത്വവും വിദേശ വിദ്യാര്‍ഥികളെ പിന്നോട്ടടിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. പഠനത്തിനും ജോലിക്കും യുകെയിലേക്ക് എത്തുന്നവരെ ബാധിക്കുന്ന തരത്തിലുള്ള കര്‍ശന കുടിയേറ്റ നയങ്ങളാണ് ലേബര്‍ സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നതെന്ന ആശങ്ക വിദ്യാഭ്യാസ രംഗത്ത് ശക്തമാകുകയാണ്. ഹോം ഓഫീസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഏപ്രില്‍ മാസത്തില്‍ സ്റ്റഡി വിസ അപേക്ഷകളില്‍ 40 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. യുകെയില്‍ പഠനത്തിനായി അപേക്ഷ സമര്‍പ്പിച്ചത് 8,900 അന്താരാഷ്ട്ര വിദ്യാര്‍ഥികളാണ്. മുന്‍വര്‍ഷം ഇതേ മാസത്തില്‍ 14,800 അപേക്ഷകളായിരുന്നു ലഭിച്ചിരുന്നത്.

ഇതോടെ 2026 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ ആകെ അപേക്ഷകളില്‍ 33 ശതമാനം ഇടിവുണ്ടായതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ബ്രിട്ടനിലെ സര്‍വകലാശാലകളെ സംബന്ധിച്ച് ഇത് വലിയ സാമ്പത്തികവും അക്കാദമിക് ആഘാതവുമാണെന്ന് വിദ്യാഭ്യാസ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അപേക്ഷകള്‍ നിരസിക്കുന്ന നിരക്കും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് ഏപ്രിലില്‍ രേഖപ്പെടുത്തിയതെന്നും വിദഗ്ധര്‍ പറയുന്നു. 2024-ല്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക് ആശ്രിതരെ കൂട്ടിക്കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയാണ് സ്റ്റഡി വിസ അപേക്ഷകളില്‍ ഇടിവ് തുടങ്ങിയത്. ഇതോടെ മലയാളികളടക്കമുള്ള നിരവധി വിദേശ വിദ്യാര്‍ഥികള്‍ യുകെയ്ക്ക് പകരം കാനഡ, ഓസ്‌ട്രേലിയ, ജര്‍മനി തുടങ്ങിയ രാജ്യങ്ങളെയാണ് ഇപ്പോള്‍ കൂടുതല്‍ പരിഗണിക്കുന്നത്.

 
Other News in this category

 
 




 
Close Window