Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
 
 
UK Special
  Add your Comment comment
വയ്യ എന്നു പറഞ്ഞ് ലീവ് എടുത്ത് വീട്ടില്‍ ഇരിക്കണ്ട: വയ്യാത്തവര്‍ക്ക് ചികിത്സ നല്‍കാനാണ് തീരുമാനം
Text By: UK Malayalam Pathram
രോഗത്തിന്റെ പേരുപറഞ്ഞ് ആനുകൂല്യങ്ങള്‍ കൈപ്പറ്റി വീട്ടിലിരിക്കുന്ന ജനങ്ങളെ ജോലിക്ക് എത്തിക്കാന്‍ എന്‍എച്ച്എസ്. സിക്ക് നോട്ട് അഥവാ എനിക്ക് ആരോഗ്യപരമായി ജോലിക്ക് ഹാജരാകാന്‍ പറ്റില്ല എന്നു സമര്‍ഥിക്കുന്ന sick note വ്യാപകമായി ദുരുപയോഗം ചെയ്യുന്നെന്ന പരാതി ശക്തമാവുകയും ചെയ്തതോടെ കടുത്ത നടപടി കൈക്കൊള്ളുകയാണെന്ന് റിപ്പോര്‍ട്ട്. ലേബര്‍ ഗവണ്‍മെന്റ് അധികാരത്തിലേറുമ്പോഴും ഈ ദൗത്യം പ്രഖ്യാപിച്ചെങ്കിലും പിന്നീട് നികുതി വര്‍ദ്ധിപ്പിച്ച് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്ന കാഴ്ചയാണ് രാജ്യം കണ്ടത്.
ബുദ്ധിമുട്ട് അനുഭവിക്കുന്ന ജോലിക്കാരെ സര്‍ജറി അടിസ്ഥാനമാക്കിയ സോഷ്യല്‍ പ്രിസ്‌ക്രൈബേഴ്സിന് അരികിലേക്ക് വിടാനാണ് പുതിയ പൈലറ്റ് പ്രോഗ്രാമെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യായാമ പദ്ധതികള്‍, കരിയര്‍ കോച്ചിംഗ് എന്നിവ നല്‍കി ഇവരെ എംപ്ലോയ്മെന്റില്‍ പിടിച്ചുനിര്‍ത്താനുള്ള നിര്‍ദ്ദേശങ്ങളാണ് പ്രിസ്‌ക്രൈബേഴ്സ് നല്‍കുകയെന്നും റിപ്പോര്‍ട്ട് പറയുന്നു.

11 മില്ല്യണിലേറെ സിക്ക് നോട്ടുകളാണ് കഴിഞ്ഞ വര്‍ഷം മാത്രം നല്‍കപ്പെട്ടതെന്നാണ് ഔദ്യോഗിക കണക്കുകള്‍.പറയുന്നു. അനാരോഗ്യത്തിന്റെ പേരില്‍ ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുകയും, ആനുകൂല്യങ്ങള്‍ നേടുകയും ചെയ്യുന്നവരുടെ എണ്ണം കുറയ്ക്കാനാണ് പദ്ധതി ലക്ഷ്യമാക്കുന്നത്.
 
Other News in this category

 
 




 
Close Window