Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8826 INR  1 EURO=110.1443 INR
ukmalayalampathram.com
Tue 11th Aug 2026
 
 
UK Special
  Add your Comment comment
യുകെ വേണ്ട; ഓസ്‌ട്രേലിയ മതി: ചെറുപ്പക്കാരുടെ ചോയ്‌സില്‍ നിന്ന് യുകെ ഔട്ട്; ഇതു പിന്നീട് തിരിച്ചടിയാകുമെന്ന് നിരീക്ഷകര്‍
Text By: UK Malayalam Pathram
ആയിരക്കണക്കിന് യുവ ബ്രിട്ടീഷുകാരാണ് കഴിഞ്ഞ വര്‍ഷം രാജ്യം വിട്ടത്. ഓസ്ട്രേലിയ പോലുള്ള ഇടങ്ങളിലേക്കാണ് ബ്രിട്ടീഷുകാര്‍ കൂടുതലായി പോകുന്നത്. 2025-ല്‍ 136,000 കൂടുതല്‍ ബ്രിട്ടീഷുകാരാണ് തിരിച്ചുവരുന്നതിനെ അപേക്ഷിച്ച് പുറത്ത് പോയവര്‍. 16 മുതല്‍ 34 വയസ് വരെയുള്ളവര്‍ക്കിടയിലെ നെറ്റ് മൈഗ്രേഷന്‍ ഗ്യാപ്പ് 75,000 ആണ്. മൈഗ്രേഷന്‍ അളക്കാന്‍ ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് നിലവിലെ രീതി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയാണിത്.

യുവ ബ്രിട്ടീഷുകാര്‍ക്കിടയിലെ 'നെഗറ്റീവ്' നെറ്റ് മൈഗ്രേഷന്‍ എല്ലാ പ്രായവിഭാഗങ്ങള്‍ക്കിടയിലും സുപ്രധാനമാണെന്ന് ഒഎന്‍എസ് പറഞ്ഞു. 2022 മുതല്‍ ഇത് വര്‍ദ്ധിച്ച് വരികയാണ്. ജോലിക്കും, പഠിക്കാനും വിദേശത്ത് പോകുന്ന യുവാക്കള്‍ ദീര്‍ഘകാലം തിരികെ വരാതിരിക്കുന്നതാണ് അവസ്ഥ, ഒഎന്‍എസ് വ്യക്തമാക്കി.

രണ്ട് വര്‍ഷത്തിനിടെ ഓസ്ട്രേലിയയില്‍ വര്‍ക്കിംഗ് ഹോളിഡേ വിസ കരസ്ഥമാക്കിയ ബ്രിട്ടീഷുകാരുടെ എണ്ണം ഇരട്ടിയായി. ഏകദേശം 38000 എന്നതില്‍ നിന്നും 80,000 എന്ന നിലയിലേക്കാണ് കുതിച്ചത്. ഈ സ്‌കീം വഴി മൂന്ന് വര്‍ഷം വരെ ഓസ്ട്രേലിയയില്‍ താമസിക്കാനും, ജോലി ചെയ്യാനും, യാത്ര ചെയ്യാനും അനുമതിയുണ്ട്.
 
Other News in this category

 
 




 
Close Window