Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8826 INR  1 EURO=110.1443 INR
ukmalayalampathram.com
Tue 11th Aug 2026
 
 
UK Special
  Add your Comment comment
കനത്ത ചൂട്:തണുപ്പുതേടി യുവാക്കള്‍ ജലാശയങ്ങളിലേക്ക്; ഇന്നലെ വരെ 11 പേര്‍ മുങ്ങി മരിച്ചെന്ന് മുന്നറിയിപ്പ്
Text By: UK Malayalam Pathram
കെന്റിലും ഓക്‌സ്‌ഫോര്‍ഡിലും രണ്ടു കൗമാരക്കാര്‍ കൂടി വെള്ളത്തില്‍ മുങ്ങിമരിച്ചതോടെ ജലാശങ്ങളില്‍ ഇറങ്ങുന്നവര്‍ക്കു കര്‍ശന മുന്നറിയിപ്പ്. കെന്റിലെ സ്വാന്‍സ്‌കോംബിലുള്ള ഒരു കുളത്തില്‍ നിന്ന് 15കാരന്റെ മൃതദേഹം കണ്ടെത്തിയപ്പോള്‍, ഓക്‌സ്‌ഫോര്‍ഡിലെ തേംസ് നദിയില്‍പ്പെട്ട 14കാരനായ ബാള്‍ട്ടസാര്‍ എല്‍'ക്വിയും മരിച്ചു. ബ്രിട്ടനിലെ കടുത്ത ചൂട് തുടരുന്നതിനിടെ തണുപ്പുതേടി വെള്ളത്തില്‍ ഇറങ്ങുന്നത് വലിയ ദുരന്തങ്ങള്‍ സൃഷ്ടിക്കുകയാണ്. ഇതുവരെ ഈ വര്‍ഷം മുങ്ങിമരിച്ചവരുടെ 11 ആയി.
ബുധനാഴ്ച വൈകിട്ടോടെയാണ് ഇരു സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. സ്വാന്‍സ്‌കോംബില്‍ നീന്തുന്നതിനിടെ അപകടം നടന്നു എന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് തെരച്ചില്‍ നടത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു.

അതേസമയം, ഓക്‌സ്‌ഫോര്‍ഡിലെ ഡോണിങ്ടണ്‍ പാലത്തിനടുത്ത് നദിയില്‍ മുങ്ങിയ ബാള്‍ട്ടസാറിനെ രക്ഷിക്കാന്‍ അടിയന്തിരസേന ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ദുരൂഹതയില്ലെന്ന് തേംസ് വാലി പൊലീസ് അറിയിച്ചു.
 
Other News in this category

 
 




 
Close Window