Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
 
 
UK Special
  Add your Comment comment
യുകെയില്‍ പലയിടത്തും രോഗികള്‍ക്കു മരുന്നു കിട്ടാനില്ല: ഹൃദ്രോഗികള്‍ക്കുള്ള ജീവന്‍രക്ഷാ മരുന്നും ലഭ്യമല്ലെന്ന് റിപ്പോര്‍ട്ട്
Text By: UK Malayalam Pathram
ഇംഗ്ലണ്ടില്‍ മരുന്നു ക്ഷാമം. കാര്‍ഡിയോവാസ്‌കുലര്‍ മരുന്നുകള്‍, മെന്റല്‍ ഹെല്‍ത്ത് മരുന്നുകള്‍, ഗ്യാസ്ട്രോഇന്റസ്ടൈനല്‍ മരുന്നുകള്‍ എന്നിവയും ഇതില്‍ പെടുന്നു. കഴിഞ്ഞ മാസം പ്രൈസ് കണ്‍സെഷന്‍ ലിസ്റ്റില്‍ 210 മരുന്നുകള്‍ പെട്ടതോടെയാണ് ഇത് റെക്കോര്‍ഡായി മാറിയത്. ആഗോള വിലവര്‍ദ്ധന മൂലം ഗവണ്‍മെന്റ് നല്‍കുന്ന തുകയ്ക്ക് മരുന്ന് ലഭിക്കാനും ബുദ്ധിമുട്ടുണ്ട്. ഇതിനിടെയാണ് യുദ്ധം മൂലം മരുന്നുകളുടെ വിതരണം വലിയ തടസ്സങ്ങള്‍ നേരിടുന്നത്.
ഹൃദ്രോഗത്തിനും, വിഷാദത്തിനും ഉപയോഗിക്കുന്നത് ഉള്‍പ്പെടെ മരുന്നുകളുടെ വിതരണത്തിലാണ് ഗുരുതരമായ പ്രതിസന്ധി നേരിടുന്നത്. എന്‍എച്ച്എസിന്റെ ഫിക്സഡ് പ്രൈസിന് മുകളില്‍ വിലകൊടുത്ത് എത്തിക്കേണ്ടി വരുന്ന മരുന്നുകളുടെ പട്ടികയായ പ്രൈസ് കണ്‍സഷന്‍ ലിസ്റ്റില്‍ ബീറ്റാ-ബ്ലോക്കറുകള്‍ കൂടി ഇപ്പോള്‍ ഉള്‍പ്പെടുന്നു.

ഏപ്രില്‍, മേയ് മാസങ്ങളിലായി ഇത്തരം 31 വിഭാഗങ്ങളില്‍ പെട്ട മരുന്നുകളാണ് പട്ടികയില്‍ വന്നത്.
ഹൃദയ, സര്‍ക്കുലേറ്ററി രോഗങ്ങള്‍ പതിവായി പ്രിസ്‌ക്രൈബ് ചെയ്യുന്ന ബീറ്റാ ബ്ലോക്കറുകള്‍ യുകെയില്‍ പ്രതിവര്‍ഷം 50 മില്ല്യണിലേറെ പ്രിസ്‌ക്രിപ്ഷന്‍ നല്‍കുന്ന മരുന്നുകളാണ്. ഈ മരുന്നുകള്‍ ഇപ്പോഴും സ്റ്റോക്കുകളില്‍ ഉണ്ടെങ്കിലും രോഗികള്‍ക്കായി ഫാര്‍മസികള്‍ക്ക് ഇവ എത്തിക്കുന്നത് ബുദ്ധിമുട്ടായി മാറുകയാണ്.
 
Other News in this category

 
 




 
Close Window